മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Beena Roy)

ഞാനൊരു ദേവതയായിരുന്നെങ്കിൽ
നിനക്കു ശാപമോക്ഷമേകിയേനേ,
നീയെന്ന വരണ്ട മരുഭൂമിയെ
ജീവൻ തുടിക്കുന്ന മരുപ്പച്ചയാക്കിയേനേ,


നിന്റെ ഓരോ കോണിലും
അസുലഭ- പുഷ്പ്പങ്ങളാൽ മാളിക പണിതേനേ,
നിന്റെ നിമ്നോന്നതങ്ങളിലൂടെ
ഒഴുകിയിറങ്ങുന്ന അരുവികൾ തീർത്തേനേ,
നിന്റെ ആകാശത്ത് മഴവില്ലുകൾ ചാലിച്ച്
പ്രണയചിത്രങ്ങൾ വരച്ചേനേ,
നിന്റെ നിദ്രയ്ക്ക് ഉടവുതട്ടാതിരിക്കാൻ
ഇളംകാറ്റിന്റെ വെഞ്ചാമരം വീശിയേനേ,
നിന്റെ ഉൾച്ചൂടേറ്റുവാങ്ങി,
നിനക്കുവേണ്ടി ഒരു മരുഭൂമിയായി പരിണമിച്ചേനേ... 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ