mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Dr.Playiparambil Mohamed Ali)

ഇംതിയാസ് ധാർക്കർ പാകിസ്ഥാൻ വംശജയായ ഒരു ഇംഗ്ലീഷ് കവയിത്രിയാണ്. UK ൽ ജീവിക്കുന്ന ധാർക്കർ  ഒരു ചിത്രകാരിയും, ചലച്ചിത്രകാരിയും കൂടിയാണ്.

Postcards from God, Luck is the hook, Over the moon, The terrorist at my table, I speak for the devil തുടങ്ങിയവ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. Postcards from God അവരുടെ ആദ്യത്തെ സമാഹാരമാണ്. 2014 ൽ അവർ കവിതയ്ക്ക് രാജ്ഞിയുടെ സ്വർണ്ണ മെഡൽ നേടിയിരുന്നു. ധാർക്കറിന്റെ കവിതകൾ ഹൈസ്കൂൾ തലത്തിൽ കുട്ടികൾക്കു പഠിക്കാനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 

വിവർത്തനം . പി .എം .അലി

ഒരു ഫോട്ടോഗ്രാഫിനും കഴിയില്ല അവിടെ ഒരു വീടുണ്ടായിരുന്നതു പകർത്താൻ ,
അതെന്നോ ഒരു സ്വപ്നമായിതത്തീർന്നു .

എന്റെ ഭിത്തിയിൽ തൂക്കാനോ ,
നീ അനാർക്കലി ബസാറിൽ പോയിരുന്നു എന്നറിയിക്കാനോ ,
ഗുൽമോഹർ മരങ്ങൾ പൂത്തുല്ലസിക്കുന്നുവെന്നോ ,
അവിടെ കുയിൽ കൂകുന്നു എന്നോ അറിയിക്കാനോ
എനിക്കയക്കരുത്, ഒരു മിനിയേച്ചർ പെയിന്റിംഗ് ,
ഒട്ടകത്തിന്റെ രോമങ്ങൾകൊണ്ട് നിർമ്മിച്ച ബ്രൂഷകൊണ്ട് വരച്ചത്

എല്ലാം മാറിക്കൊണ്ടിരിക്കുന്നു ,
ഇത് നീ എന്നോട് പറയുക ,
പ്രകാശം , പണിതുകൊണ്ടിരിക്കുന്ന കെട്ടിടങ്ങളിൽ,
ചരിഞ്ഞു വീണുകൊണ്ടിരിക്കുമ്പോൾ ,
ഇരുമ്പു കമ്പികൾ നാട്ടുമ്പോൾ
ഗോപുരങ്ങളും ഗ്രഹങ്ങളും നിർമ്മിക്കാൻ ,
പകുതിവരച്ച നഗരരേഖകകളിൽ ,
സത്യം ആവർത്തിച്ചു പറയുകയും
ഒരു വാണിഭമായി കച്ചവടം നടത്തുകയും ചെയ്യുമ്പോൾ
പുതുതായി നിർമ്മിച്ച മാളുകളിൽ .

ചേരാത്ത താക്കോലുമായി ഞാൻ അവിടെ വരുന്നു
ആ വീടിന്റെ വാതിൽ തുറക്കാൻ
എയർ കണ്ടീഷൻ യൂണിറ്റുകൾ ശബ്ദമുണ്ടാക്കുകയും
തുപ്പിക്കൊണ്ടിരിക്കുകയും ചെയ്യുന്ന
പട്ടണപ്രാന്ത വസതികളിൽ നിന്നും
ആരോ അവിടെ ഒരു മുറി പണിതു
ഒരു ജനലിനുള്ള സ്ഥലം വിട്ടുകൊണ്ട് .

ഒരു മുറി തുറക്കുന്നു , ഒരാഗ്രഹം ,
അതിനെ പുച്ഛിക്കാതിരിക്കുക
ഏകദേശം പൂർണ്ണമാക്കപ്പെട്ട നഗരത്തിൽ
എനിക്ക് നീ അയക്കുക
ഒന്നും ഒരിക്കലും നിശ്ചിതമല്ല
എന്ന അറിവുമായി
ഞാൻ എന്റെ കീശയിൽ സൂക്ഷിക്കും
എന്നെന്നും , എന്റെ തീർന്നിട്ടില്ലാത്ത നഗരത്തിന്റെ ഭിത്തി .

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ