മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 


ഞാൻ പറയുകയായിരുന്നു 
"എത്ര മനോഹരമാണ് ആ മഴവില്ല്!
ചക്രവാളത്തിലൊരു വർണ്ണത്താഴികക്കുടം പോലെ,
നിറങ്ങളുടെ ഇഴകൾ ചുംബിച്ചു നിൽക്കുന്ന സൗന്ദര്യം."

അയാൾ ചോദിച്ചു 
"കയറു പോലെ?"

ഞാൻ 
"അതെ, കയറു പോലെ, എന്നാൽ നിറങ്ങൾ ഉള്ള കയറു പോലെ"

അയാൾ 
"നിറങ്ങളോ?"

ഞാൻ 
"അതെ, അത് മറ്റൊരു ലോകമാണ്."

അയാൾ 
"ഇല്ല, അങ്ങിനെ ഒന്നില്ല. എന്തു വിഡ്ഢിത്തമാണ് നിങ്ങൾ പറയുന്നത്!"

ഞാൻ 
"ശരിയാണ്, അങ്ങിനെ ഒന്നില്ല."
"എന്റെ കൈ പിടിച്ചോളൂ, നിങ്ങളെ നിരത്തു മുറിച്ചു കടത്താം."

നിരത്തു കടന്ന അയാൾ നിലത്തു കിടന്ന പത്രം എടുത്ത് ഉറക്കെ വായിച്ചു 
"പുരോഗമനം"

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ