മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Aniyan Kunnath)

ഒന്നാമത്തെ കവിതയില്‍
കൊടുങ്കാറ്റുകൊണ്ടൊരു
ചിത്രം വരയ്ക്കുന്നു
ആദ്യ വരയില്‍ മനുഷ്യ-
നിര്‍മ്മിതികളെല്ലാം തകര്‍ന്നടിയുന്നു.

രണ്ടാമത്തെ വരയില്‍
മരങ്ങളും സസ്യജാലങ്ങളും
മൂന്നാമത് കടല്‍ വരയ്ക്കുമ്പോള്‍
കടല്‍ ജന്തുക്കളെല്ലാം മണ്ണിലേക്ക്
പറന്നു വീണ് മരിക്കുന്നു.

നാലാമത് മനുഷ്യരെല്ലാം
പറവകളായി ആകാശത്തേയ്ക്കും
പറവകളെല്ലാം നിലത്തെയ്ക്കും
വീണ് മരിക്കുന്നു.

രണ്ടാമത്തെ കവിതയില്‍
കൊടുവാള്‍ കൊണ്ടൊരു
ചിത്രം വരയ്ക്കുന്നു
മൂന്ന് വരകള്കൊണ്ട്
ഭൂമിയെ മൂന്നായി ഭാഗിക്കുന്നു
അവയില്‍ കടല്‍, കര, കാട്
എന്ന് എഴുതി വയ്ക്കുന്നു

മൂന്നാമത്തെ കവിതയില്‍
ബ്രഷിന് ജീവന്‍ വയ്ക്കുന്നു
കടല്‍, കര, കാട് എന്ന
മൂന്ന് ഭാഗങ്ങളില്‍
ബ്രഷ് തൊടുമ്പോള്‍
എല്ലാ ജീവജാലങ്ങളും
ഉയിര്‍ത്തെഴുന്നേല്ക്കുന്നു

നാലാമത്തെ കവിതയില്‍
ഞാന്‍ ക്യാന്‍വാസ്
നോക്കി നില്‍ക്കുന്നു
ഓരോരുത്തര്‍ക്കും
വേണ്ടി മൂന്നായി ഭാഗിച്ച
ഭൂമില്‍ എല്ലായിടത്തും
മനുഷ്യരെക്കണ്ട് ഞെട്ടി
ബ്രഷ് എറിയുമ്പോള്‍
അവിടമാകെ ആകാശമാകുന്നു !

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ