മികച്ച ചിരിക്കഥകൾ
പ്രാക്കുളം ലോനച്ചന്റെ മാരത്തോൺ
- Details
- Written by: സതീഷ് വീജീ
- Category: prime humour
- Hits: 697
പ്രാക്കുളം ലോനച്ചന്റെ വാഴത്തോട്ടത്തിന്റെ വടക്കേ മൂലക്ക് വിരിഞ്ഞു നിൽക്കുന്ന നാട്ടുമാവിന്റെ തണലിൽ വട്ടത്തിൽ ഇരുന്നുകൊണ്ട് ഒന്നര ലിറ്റർ ജവാൻ പുഴുങ്ങിയ താറാമുട്ട കൂട്ടി അടിക്കുന്ന രോമാഞ്ച കഞ്ചുകമായ പരിപാടി പങ്കെടുത്തു വിജയിപ്പിക്കാൻ എത്തിയവരായിരിന്നു, എയർ മാർഷൽ നാണപ്പൻ, ക്‌ളാവർ കുഞ്ഞപ്പൻ, ഇരുമ്പ് ദേവസ്യ, മുഴക്കോൽ ശശി, പ്രാക്കുളം ലോനച്ചൻ തുടങ്ങിയവർ.