മികച്ച അനുഭവങ്ങൾ
വിശ്വസിച്ചാലും ഇല്ലെങ്കിലും
- Details
- Written by: Shaila Babu
- Category: prime experience
- Hits: 10181


(ഷൈലാ ബാബു)
എന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു സംഭവം ആണ് ഇന്നു നിങ്ങളുമായി പങ്കു വയ്ക്കുന്നത്. ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന കാലം. അച്ഛനും അമ്മയും ഒരു സഹോദരനും മുന്നു സഹോദരിമാരും അടങ്ങുന്നതായിരുന്നു എന്റെ കുടുംബം. മാതാപിതാക്കൾ ഇരുവരും അദ്ധ്യാപകർ ആയതിനാൽ നാട്ടിൽ ഒരു വിലയും നിലയും ഒക്കെ ഉണ്ടായിരുന്നു.