മികച്ച അനുഭവങ്ങൾ
കണ്ണുനീരാൽ ചിറകെട്ടി...
- Details
- Written by: Sathy P
- Category: prime experience
- Hits: 12832
യാത്രകൾ ഇഷ്ടപ്പെടാത്തവർ വിരളമായിരിക്കും. ഓരോ യാത്രയിലും പുതിയ പുതിയ കാഴ്ചകളും അനുഭവങ്ങളും നമ്മെ കാത്തിരുപ്പുണ്ടാവും. യാത്രകളെക്കുറിച്ചോർക്കുമ്പോൾ എന്റെ മനസ്സിൽ ആദ്യം വരിക, കുഞ്ഞായിരുന്നപ്പോഴത്തെ അമ്മവീട്ടിലേക്കുള്ള യാത്രകളാണ്. മലയിൽ നിന്നും കടലിലേക്കുള്ള ദൂരം താണ്ടുന്ന ഓരോ യാത്രയിലും എന്നെ വിസ്മയിപ്പിക്കുന്ന പലതും കാണാറുണ്ട് അന്നൊക്കെ.