മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

Some of our best stories

  • കദീശുമ്മയുടെ നോമ്പുകൾ

    Karunakaran Perambra

    ദാരിദ്ര്യത്തിന്റെ മൺപാത്രങ്ങളിൽ ദുഃഖത്തിന്റെ തവിയിട്ടിളക്കുന്ന ജീവിതാവസ്ഥകളിൽ ഖലീഫ ഉമറിന്റെ സ്നേഹം പോലെയെത്തുന്ന റംസാൻ കാലം സ്മൃതി പഥങ്ങളിൽ  അത്തർ മണം പടർത്തുന്നു. 

    വെളുത്ത് മെലിഞ്ഞ കദീശുമ്മയുടെ ദൈന്യതയാർന്ന കാത്തു നിൽപ്പാണ് നോമ്പുകാലത്തിന്റെ ഓർമ്മകളിൽ തിടം വെച്ചു നിൽക്കുന്നത്. പാവപ്പെട്ടവരും സാധാരണക്കാരുമായ ഒരു ജനപഥത്തിന്  അനുഷ്ഠാനങ്ങളും ആഘോഷങ്ങളും സന്തോഷത്തോടൊപ്പം ഉത്ക്കണ്ഠയും കൊണ്ടുവരുന്നു. 

    Read more …

  • ഒരു ട്രെയിൻ യാത്രയുടെ ഓർമകൾ

    train journey

    Rajanesh Ravi

    ഇക്കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിൽ അഞ്ചലിനടുത്തുള്ള ഏരൂർ എന്ന സ്ഥലത്തു നിന്ന് ഒരു ഗൃഹ പ്രവേശവും കുടുംബ സംഗമവും കഴിഞ്ഞു മടങ്ങുന്ന വഴി ചെങ്ങന്നൂര് നിന്നും ചെന്നൈ മെയിലിൽ കയറിയതും എഴുപത്തഞ്ച് എൺപത് വയസ് തോന്നിക്കുന്ന ഒരമ്മൂമ്മ നിറഞ്ഞ ചിരിയുമായി ഒതുങ്ങിയിരുന്ന് എനിക്കിരിക്കാൻ അല്പം ഇടം നൽകി.

    Read more …

Havering - Have-a-ring story

അതുകൊണ്ട് ഞങ്ങൾ അദ്ദേഹത്തെ നോർത്ത് പോൾ എന്നു രഹസ്യമായി വിളിച്ചു തുടങ്ങി. സ്വാഭാവികമായും നിങ്ങൾ ചോദിക്കും, "അപ്പോൾ സൗത്ത് പോൾ ഉണ്ടോ?"

അതെ... ഉണ്ടല്ലോ. എല്ലാം വിശദമാക്കാം.

ഹേമന്തത്തിന്റെ ആരംഭത്തിലാണ് പട്ടണത്തിൽ നിന്നും കുറച്ചകന്ന്, വലിയ വനോദ്യാനത്തിനടുത്തായി, കുറച്ചു പഴക്കമുള്ള ഒരു വീടു വാങ്ങി താമസം മാറിയത്. വാഹനങ്ങളുടെ നിരന്തരമായ ഒച്ചയില്ല. അവ വമിക്കുന്ന അദൃശ്യമായ വിഷവാതകങ്ങൾ നന്നേ കുറവ്. ധാരാളം കയറ്റിറക്കങ്ങളുള്ള പ്രദേശമാണ് 'അംഗുലീയപുരം'.  ഇത്തിരി വിചിത്രമായി തോന്നുമെണ്ടെങ്കിലും, ഈ സ്ഥലപ്പേരിനു പിന്നിൽ മനോഹരമായ  ഒരു കഥയുണ്ട്. ഇനിയിപ്പോൾ അതു കഴിഞ്ഞിട്ടാകാം മറ്റു കഥകൾ.

ആദ്യമേ പറയട്ടെ, നോർത്ത് പോളാണ് ഈ കഥ എന്നോടു പറഞ്ഞത്.  നൂറ്റാണ്ടുകൾക്കു മുൻപു, നിരത്തുകളിലൂടെ മനുഷ്യർ വാഹനങ്ങളെ ഭയക്കാതെ നടന്നിരുന്ന കാലത്ത്, ഇവിടം ഇന്നത്തേക്കാൾ മനോഹരമായിരുന്നു. ഒന്നു സങ്കൽപ്പിച്ചു നോക്കു. വലിയ 'ഓക്ക്' മരങ്ങളും, ആഷും, ബിർച്ചും, ചെസ്നട്ടും, കുറ്റിച്ചെടികളും, വള്ളിപ്പടർപ്പുകളും, പുൽമൈതാനങ്ങളും, ചെറു കുളങ്ങളും കൊണ്ടൊരുക്കിയ വിശാലമായ ആരണ്യം. ഗോതമ്പും, വരകും, ഉരുളക്കിഴങ്ങും കൃഷി ചെയ്തിരുന്ന പാടങ്ങൾ, അവയോടു ചേർന്നു കാർഷിക ഭവനങ്ങൾ. കന്നുകാലിയും, ചെമ്മരിയാടും, വരാഹവും, കോഴിയും, നായയും,  പൂച്ചയും 'ഫ്രീ റേഞ്ച്' ആയി വിലസിയിരുന്ന തൊടികൾ. താഴ്വാരങ്ങളിലൂടെ ഒഴുകിയിരുന്ന അരുവി.  

 ഇവിടേയ്ക്കാണ് ഒരിക്കൽ പട്ടണത്തിൽ നിന്നും രാജകുമാരൻ വേഷപ്രച്ഛന്നരായി വിനോദത്തിനായി എത്തുന്നത്. കുതിരയെ മേയാൻ വിട്ടശേഷം മരത്തണലിൽ ഭക്ഷണ പാനീയങ്ങളുമായി അവൻ വിശ്രമിച്ചു. ഒരു മയക്കം കഴിഞ്ഞപ്പോൾ നേരം വൈകിയിരുന്നു. എന്നാൽ അവനു തന്റെ  കുതിരയെ  അവിടെ കണ്ടെത്താൻ കഴിഞ്ഞില്ല. രാജകുമാരൻ അയാളുടെ കുതിരയെ ഉറക്കെ വിളിച്ചു. 'ലൂണാ..., ലൂണാ...' രാജകുമാരൻ വിളിച്ചാൽ ലൂണ എത്തിയിരിക്കും. അത്രയ്ക്ക് അടുപ്പമായിരുന്നു കുമാരന് ആ കുതിരയോട്. 

ഒടുവിൽ ലൂണ എത്തി. അതു പക്ഷെ  ഗ്രാമത്തിലെ  സുന്ദരിയും കുസൃതിക്കാരിയുമായ ഇടയകന്യകയായിരുന്നു. അവളോടൊപ്പം 'ടെഡി'യും ഉണ്ടായിരുന്നു. ടെഡി അവളുടെ വളർത്തുനായ ആയിരുന്നു. 

അവൾ ചോദിച്ചു. "നിങ്ങളെന്തിനാണ് എന്റെ പേർ വിളിച്ചു കൂവുന്നത്? അതെനിക്കിഷ്ടമല്ല." അവളുടെ പേരും 'ലൂണ' എന്നായിരുന്നു.

അലൗകികമായ ആ സൗന്ദര്യത്തിനു മുന്നിൽ രാജകുമാരന്റെ നാവിറങ്ങിപ്പോയി. ഇളം കാറ്റിൽ അവളുടെ കുറുനിരകൾ ഇളകിയാടി, റേന്ത തുന്നിയ പാവാട ഞൊറികളിൽ തെരുപ്പിടിപ്പിച്ചുകൊണ്ടു അവൾ അവനടുത്തേക്കു നീങ്ങി. കണ്ണുകൾക്കു മുന്നിൽ കൈ വീശി ചോദിച്ചു. 

"എടോ സുന്ദരാ, തനിക്കു കാണാൻ കഴിയില്ലേ?"

രാജകുമാരൻ യാന്ത്രികമായി മൊഴിഞ്ഞു.

"ഇല്ല... സുന്ദരീ, മറ്റൊന്നും എനിക്കു കാണാൻ കഴിയുന്നില്ല."

അവൾ ചോദിച്ചു "ഈ ലൂണായാരാ? കാമുകിയാണോ?"

അവൻ പറഞ്ഞു "അതെ, കാമുകിയാകാൻ പോകുന്നവൾ."

അവൾ നാണം കൊണ്ടു കൂമ്പിപ്പോയി. രണ്ടു നാളുകൾക്കു ശേഷം കുമാരൻ തിരിയെപ്പോകുമ്പോളേയ്ക്കും  അവർ അനുരാഗികളായി മാറിയിരുന്നു. ലൂണ സ്നേഹിക്കുന്നതു താനെന്ന വ്യക്തിയെ ആയിരിക്കണമെന്നു അവൻ ഉറപ്പിച്ചിരുന്നതിനാൽ തന്റെ സ്വത്വം അപ്പോളുമവൻ വെളിപ്പെടുത്തിയിരുന്നില്ല. കൈയിൽനിന്നും ഊരിയെടുത്ത അംഗുലീയം അവനവളുടെ വിരലിൽ അണിയിച്ച ശേഷം ഇപ്രകാരം പറഞ്ഞു. 

"കാത്തിരിക്കണം. ഞാൻ തിരിയെ വരും. ഒരു പക്ഷെ താമസിച്ചാലും ലൂണാ നീ എനിക്കുവേണ്ടി കാത്തിരിക്കണം."

ഇമ വെട്ടാതെ അവൾ ദൂഖത്തോടെ തലകുലുക്കി.

മാസങ്ങൾ കഴിഞ്ഞെങ്കിലും രാജകുമാരൻ തിരികെ വന്നില്ല. അവളുടെ ഗ്രാമത്തിൽ നിന്നും , അയൽ ഗ്രാമങ്ങളിൽ നിന്നുമുള്ള  പല യുവാക്കളും അവളെ സ്വീകരിക്കാൻ തയാറായി വന്നിരുന്നു. എങ്കിലും അവൾ ആരോടും മമത കാട്ടിയില്ല. ആദ്യദർശനത്തിൽ വിരിഞ്ഞ ആ അനുരാഗം അത്രയ്ക്കു ദൃഢമായിരുന്നു. 

ഒരു വർഷം കഴിഞ്ഞപ്പോൾ പരിവാര സമേതം രാജകുമാരൻ ലൂണായുടെ അരികിലെത്തി. രാജകീയ പ്രൗഢിയിൽ എത്തിയ കുമാരനെ അവൾക്കു തിരിച്ചറിയാൻ കഴിഞ്ഞില്ല. തന്റെ രാജ്ഞിയാവാൻ തയാറാണോ എന്ന് ചോദിച്ച രാജകുമാരനോട് അവൾ പറഞ്ഞു. 

"എന്നെ ഇഷ്ടെപ്പെട്ടതിനും, സ്വീകരിക്കാൻ തയാറായതിനും രാജകുമാരാ അങ്ങയോടെനിക്ക് നന്ദിയുണ്ട്. എന്നാൽ ഞാൻ എന്നെ മറ്റൊരാൾക്കു സമർപ്പിച്ചുപോയി. ഒരുപാട് ദൂരെനിന്നും വന്ന ഒരു യുവാവിന്. അവനു പകരമായി മറ്റാരെയും എനിക്കു കാണാൻ കഴിയില്ല. എന്നോട് ക്ഷമിക്കുക."

രാജകുമാരൻ, ചിരിച്ചുകൊണ്ടു പറഞ്ഞു. "നിന്റെ സ്നേഹം ഞാൻ മനസ്സിലാക്കുന്നു. ഇത്രയും നാൾ നീ കാത്തിരുന്നിട്ടും അവനെത്തിയില്ല. ഇനിയും അവൻ വരുമെന്ന് എന്താണ് ഉറപ്പ്. എന്നോട് ചേർന്നാൽ, നീ ഈ രാജ്യത്തിന്റെ റാണിയായി മാറും. വരൂ, എന്റെ ജീവിതത്തിലേക്കു സന്തോഷത്തോടെ കടന്നു വരൂ."

ലൂണാ പറഞ്ഞു "അരുതു കുമാരാ, അവൻ വരില്ല എന്ന് മാത്രം പറയരുത്. അതു കേട്ടാൽ ഞാൻ തകർന്നുപോകും. ഇത് നോക്കു ഈ അംഗുലീയം അവനെന്നെ പ്രണയത്തോടെ അണിയിച്ചതാണ്. അവൻ ഒരിക്കലും വരില്ല എങ്കിൽ പോലും, മറ്റൊരാളെ ഞാൻ സ്വീകരിക്കില്ല." അവൾ കൈ നീട്ടി തന്റെ അംഗുലീയം അവനെ കാണിച്ചു. 

അത്ഭുതം ഭാവിച്ചുകൊണ്ടു രാജകുമാരൻ പറഞ്ഞു, "അമ്പ... ഇതെന്റെ അംഗുലീയം പോലെയുണ്ടല്ലോ. ഇത് നോക്കു എന്റെ കൈ വിരലിലെ അംഗുലീയം." 

കുമാരന്റെ വിരലിലെ അംഗുലീയം കണ്ട അവളുടെ മനസ്സിലൂടെ ഒരു പ്രണയ ഭ്രമരം മൂളിക്കടന്നുപോയി. അവൾ മെല്ലെപ്പറഞ്ഞു. "കള്ളൻ..."

അതുകേട്ട രാജകുമാരൻ പൊട്ടിചിരിച്ചുകൊണ്ട് ലൂണായുടെ കരങ്ങൾ കവർന്നു തന്റെ നെഞ്ചോടു ചേർത്തു. 

പിൽക്കാലത്തു രാജ്ഞി ജനിച്ചു വളർന്ന ആ ഗ്രാമത്തിന്റെ പേര് 'അംഗുലീയപുരം' എന്നായി.  അരുവിയുടെ പേര് 'പ്രണയാരുവി' എന്നും. തുടക്കത്തിൽ Have A Ring എന്നായിരുന്നു സ്ഥലപ്പേര്. ഇപ്പോൾ അത് Havering ആയി അറിയപ്പെടുന്നു. River Romantica ഇപ്പോൾ ലോപിച്ചു River Rom ആയി മാറി.

(ഇനിയും ഒരു രഹസ്യം പറയാം. എന്റെ വീടിനു തൊട്ടു 'നോർത്തി'ൽ താമസിക്കു അയൽവാസി 'പോൾ' ആണ് മഴ പെയ്തു തോർന്ന ഒരു സായന്തനത്തിൽ ഈ സംഭവകഥ എന്നോടു പറഞ്ഞത്.) 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ