മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു. Login/Register
Some of our best stories
ഓറിയന്റ് എക്സ്പ്രസ്
ക്രൊയേഷ്യൻ യാത്രയുടെ അവസാനരാത്രിയാണിന്ന്. ഏകമായ യാത്രകളിൽ കാണുന്നവരോടൊക്കെ മിണ്ടിയും പറഞ്ഞുമിരിക്കണമെന്നു തോന്നാറുണ്ടെങ്കിലും പലപ്പോഴുമതിനു കഴിയാറില്ല. എന്നിലേക്കുതന്നെ ഒതുങ്ങിക്കൂടി, ഒച്ചയും ബഹളങ്ങളിൽനിന്നുമെല്ലാം ഒഴിഞ്ഞുമാറി ഹോട്ടലിന്റെ ഏതെങ്കിലും മൂലയിൽചെന്നിരുന്നു എന്തെങ്കിലുമൊക്കെ വായിക്കാറാണ് പതിവ്. പതിവിനു വിപരീതമായി ഇന്ന് ഹോട്ടൽബാറിൽ വെച്ചു പരിചയപ്പെട്ട മാർക്കിനഭിമുഖമായിട്ടാണിരിപ്പ്.
തൃശൂരുനിന്നും പാലക്കാട് വഴി കോയമ്പത്തൂർക്ക് ഇടയ്ക്കിടെ ഒരു യാത്രയുണ്ട്. പ്രത്യേകിച്ച് ഒരു ലക്ഷ്യവുമില്ലാത്ത യാത്ര. രണ്ടുമൂന്നു കൊല്ലം ജീവിച്ച സ്ഥലമാണ്. ഒരുപാട് സ്വപ്‌നങ്ങൾ പൂവിട്ട മണ്ണും. കുനിയമുത്തൂരിലെ ചോളപ്പാടങ്ങളും, പീളമേട്ടിലെ തുണിമില്ലുകളും, പൂമാർക്കറ്റിലെ പൂക്കടകളും, ശിരുവാണിയിലെ കുടിനീരും ഇടയ്ക്കിടെ ഓർമ്മയിൽവരും.
ഒരു വെളുപ്പാംകാലത്ത് ഇറയത്ത് തൂങ്ങിനിന്നുകൊണ്ട് കട്ടന്‍ മോന്തുമ്പോഴാണ് ശങ്കരന്‍ നായര്‍ ആ കാഴ്ച കണ്ടത്. തൊഴുത്തിന്റെ പിന്നിലൂടെ തല നീട്ടി കിടന്നിരുന്ന കുമ്പള വള്ളി പൂവിട്ടിരിക്കുന്നു.
ഇന്നു രാവിലെ കല്‍ക്കത്തയില്‍ ലാന്‍ഡ് ചെയ്തു. കുറെനാള്‍ ഇവിടെയൊക്കെ ഉണ്ടാവും.യാത്രയുടെ ക്ഷീണം ആവശ്യത്തിനുണ്ട്. നേരെയാകാന്‍ രണ്ടുദിവസം എടുക്കും. ഒരു ഗെസ്റ്റ് ഹൌസിലാണ് തല്‍ക്കാലം താമസം. ഒരു ഫ്ലാറ്റിനായി ശ്രമിക്കുന്നു.
കല്‍ക്കത്തയിലെ തിരക്ക് പേടിപ്പെടുത്തുന്നതാണ്. അതിലും കഠോരമാണ് ശബ്ദകോലാഹലം. ബംഗാളിഭാഷയുടെ മാധുര്യമൊന്നും നഗരത്തിന്റെ ബഹളത്തിനില്ല. പൊരുത്തപ്പെടും; പൊരുത്തപ്പെടണം.
നഗരത്തിലൂടെ ക്യാമറയും തൂക്കിനടക്കാന്‍ ധൈര്യമുണ്ടാവാന്‍ കുറെ ദിവസങ്ങള്‍ വേണ്ടിവരും. ഇത് കിയേവല്ല; പെടലിയ്ക്ക് അടി എപ്പോഴാണ് വീഴുന്നതെന്ന് അറിയില്ലല്ലോ....
വൈകിട്ട് അടുത്തുള്ള ഹല്‍ദിറാം എന്നൊരു ഭോജനശാലയില്‍ ഭക്ഷണം തട്ടി. മത്സ്യമില്ലാതെ ആഹാരം തൊണ്ണയില്‍ നിന്നും ഇറങ്ങാത്തവരുടെ നാട്ടില്‍ ഒരു ശുദ്ധ വെജിറ്റേറിയന്‍ താലി...