എന്റെ കൂട്ടുകാരി വസന്തയുടെ ആൺമക്കളുടെ കല്യാണമായിരുന്നു കഴിഞ്ഞയാഴ്ച്ച. "വലിയആർഭാടമൊന്നുമില്ല, എങ്കിലും നിന്നെ ഒഴിവാക്കാൻ പറ്റില്ലല്ലോ."
എന്ന് ക്ഷണിച്ചപ്പോൾ അവൾ പറഞ്ഞിരുന്നു. ഇരട്ടകളാണ് അവളുടെ ആൺമക്കൾ. 'രാജീവും,സജീവും.' രണ്ടുപേരുംവിദേശത്താണ്. എഞ്ചിനീയർമാർ, വലിയ ശമ്പളം വാങ്ങുന്നവർ! അവളും,ഭർത്താവും അറിയപ്പെടുന്ന ഡോക്ടർമാർ ആണ്. സേവനസന്നദ്ധരും പാവങ്ങളോട് കരുണയുള്ളവരും ആയ ഡോക്ടർമാർ.

കല്യാണം നടക്കുമ്പോഴാണ് ഞാൻ അവിടെയെത്തിയത്. വധൂവരന്മാരെക്കണ്ട ഞാൻ അതിശയിച്ചുപോയി. അവളുടെ ഇരട്ടകളായ ആൺ മക്കൾക്ക് വധുക്കളായി, ഇരട്ടകളായ അതിസുന്ദരികളായ രണ്ടു പെൺകുട്ടികൾ. കസവുമുണ്ടും, ചന്ദന നിറത്തിലുള്ള ജൂബ്ബയും ധരിച്ച വരന്മാരും, കസവു സെറ്റുടുത്ത പെൺകുട്ടികളും. ആഭരണങ്ങളുടെ ആർഭാടമില്ലാതെ ലളിത മായ രീതിയിൽഅണിഞൊരുങ്ങിയിരുന്നു അവർ. അവരെക്കണ്ടു നിന്നപ്പോൾ സദ്യ ഉണ്ണണമെന്ന് പോലും എനിക്ക് തോന്നിയില്ല. അത്ര ചേർച്ച!
രണ്ടുദിവസം കഴിഞ്ഞ് ഞാൻ അവളെ വിളിച്ചു.
"എവിടെനിന്നും കിട്ടി നിനക്ക് ഇത്ര ചേർച്ചയുള്ള രണ്ടുകുട്ടികളെ? മാട്രിമോണിയിൽ നിന്നാണോ? അതോ ബ്രോക്കർ വഴിയോ?"

"എന്റെ മോനും കല്യാണം ആലോചിക്കുന്നുണ്ട്. നീ തന്നെ ഇതുപോലെ ചേർച്ചയുള്ള ഒരു കുട്ടിയെ അവനും കണ്ടുപിടിച്ചു തരണം."
ഞാൻ പറഞ്ഞപ്പോൾ അവൾ ഉറക്കെ ചിരിച്ചു. "അതിനു നിന്റെ വീട്ടിലുള്ളവർക്ക് ഇഷ്ടമാകില്ല ദേവീ...അവരെ രണ്ടുപേരെയും സ്നേഹഭവനിൽ നിന്നാണ് ഞങ്ങൾക്ക് കിട്ടിയത്."
"സ്നേഹഭവനോ? അത് അനാഥലയമല്ലേ?" ഞാൻ ചോദിച്ചു.
"അങ്ങനെ പറയരുത് ദേവീ..." അവൾ പറഞ്ഞു.
"അനാഥരായി ആരും ജനിക്കുന്നില്ലല്ലോ."
"അവരുടെ നാഥൻമാർ എവിടയോ മറഞ്ഞിരിക്കുന്നുണ്ട്. പലപലകാരണങ്ങളാൽഉപേക്ഷിക്കപ്പെട്ടവർ. അവർക്കൊരു അഭയകേന്ദ്രം. അതാണ് സ്നേഹഭവൻ."
"അവിടത്തെ പെൺകുട്ടികളാണോ മക്കളുടെ ഭാര്യമാർ?" ഞാൻ അദ്‌ഭുതപ്പെട്ടു.
"എങ്ങനെയാണ് അങ്ങനെ സംഭവിച്ചത്? ലവ് മാര്യേജ് ആണോ?" ഞാൻ ചോദിച്ചു പോയി.
"അതൊരു സംഭവമാണ് ദേവീ. അവിചാരിതം, ആകസ്മികം എന്നൊക്കെ പറയാറില്ലേ? അതുപോലെ."

അവൾ പറഞ്ഞു. "ഞങ്ങൾ ഒരു ദിവസം സ്നേഹഭവൻ സന്ദർശിക്കാൻ പോയി. നേരത്തെ അറിയിച്ചിട്ടാണ് പോയത്. ഞങ്ങളെ കാത്തു അക്ഷമരായി നിൽക്കുന്ന ഒരു കൂട്ടം പെൺകുട്ടികളുടെ ഇടയിലേക്കാണ് ഞങ്ങൾ കടന്നു ചെന്നത്. ഞാനും എന്റെ ഭർത്താവും, രണ്ടാണ്മക്കളും!"
"എന്റെ പിറന്നാൾ ആയിരുന്നു."
വിദേശത്തുള്ള മക്കൾ അവധിക്ക് നാട്ടിൽ ഉണ്ടായിരുന്നതു കൊണ്ട് പിറന്നാൾ ആഘോഷമാക്കണമെന്ന് അവർ നിർബന്ധിച്ചു. "നമുക്ക് സ്നേഹഭവനിലെ കുട്ടികൾക്കൊപ്പം പിറന്നാൾ ആഘോഷിച്ചാലോ?" മൂത്ത മകൻ രാജീവ് ചോദിച്ചു.
എല്ലാവർക്കും സമ്മതമായിരുന്നു.
അനാഥരായ പെൺകുട്ടികൾക്കു മാത്രമായുള്ള അഭയകേന്ദ്രമാണ് സ്നേഹഭവൻ. അവിടത്തെ അന്തേവാസികൾ മൂന്നുമുതൽ മുപ്പതു വയസ്സ് വരെയുള്ള പെൺകുട്ടികളും. ആകെ ഇരുപത്തിരണ്ടുപേരുണ്ട്. എല്ലാവരുടെയും വസ്ത്രങ്ങളുടെ അളവുകൾ ഞാൻ നേരത്തെതന്നെ ചോദിച്ചറിഞ്ഞിരുന്നു.വില കുറഞ്ഞ വസ്ത്രങ്ങൾ വാങ്ങാൻ എന്റെ മക്കൾ സമ്മതിച്ചില്ല.
എല്ലാവർക്കും ചുരിദാർ സെറ്റുകളും, പട്ടുപാവാടകളും ബ്ലൗസ് പീസുകളും, ടവലുകളും, ബെഡ്ഷീറ്റുകളും, മധുര പലഹാരങ്ങളും എല്ലാം കരുതിയിരുന്നു.

പപ്പടം, പഴം രണ്ടുതരം പായസം ഇവയുൾപ്പെടെ വിഭവസമൃദ്ധമായ സദ്യ നേരത്തെ തന്നെ ഏർപ്പാടാക്കിയിരുന്നു. ഈ പ്രായത്തിനിടക്ക് നമ്മൾ എത്രയോ പെൺകൂട്ടികളെ കണ്ടിട്ടുണ്ട് ദേവീ...
പെൺപള്ളിക്കൂടത്തിൽ (കോൺവെന്റിൽ) ആണ് നമ്മൾ പഠിച്ചത്. പിന്നെ വനിതാ കോളേജിലും. ഞാൻ മെഡിക്കൽ കോളേജിലേക്ക് പോയപ്പോഴാണ് ആണുങ്ങളുടെ കൂടെ പഠിച്ചത്. എല്ലായിടത്തും പെൺകൂട്ടികളെ കണ്ടാണ് വളർന്നത്. പക്ഷേ... വ്യത്യസ്തമായ ഒരു കാഴ്ചയായിരുന്നു സ്നേഹഭവനിൽ കണ്ടത്.
മൂന്നുവയസ്സുള്ള ഉണ്ണിമോൾ ആയിരുന്നു അവരിൽ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി."

പിന്നെ പല പ്രായങ്ങളിലുള്ള പെൺകുട്ടികൾ.പ്രൈമറി ക്ലാസ്സ് മുതൽ കോളേജ് വിദ്യാർത്ഥികൾ വരെ. അവർ ഞങ്ങളെ പൂക്കൾ നൽകി സ്വീകരിച്ചു.
ഞങ്ങൾക്ക് വേണ്ടി നൃത്തം ചെയ്തു. ഞങ്ങൾക്ക് വേണ്ടി പാട്ടുകൾ പാടി."

"ഞങ്ങളെ പാട്ടുപാടിക്കേൾപ്പിച്ച രണ്ട് മിടുക്കികൾ ആണ്, ഇന്ന് എന്റെ രാജീവിന്റെയും, സജീവിന്റെയും ഭാര്യമാർ! നാല് വയസ്സുള്ളപ്പോൾ അവിടെകിട്ടിയതാണ് അവരെ. ഇടുക്കിയിലെ ഒരു ഉരുൾപൊട്ടലിൽ സർവ്വം നഷ്ടമായവർ. മൺകൂനകൾക്കിടയിൽ നിന്ന് സന്നദ്ധപ്രവർത്തകർ രക്ഷിച്ച് അവിടെ ആക്കിയതാണവരെ.
എന്നാണ് അധികൃതർ ഞങ്ങളോട് പറഞ്ഞത്." അവൾ പറഞ്ഞുകൊണ്ടിരുന്നു.

"ഞങ്ങൾ അവർക്കൊപ്പമിരുന്ന് സദ്യ ഉണ്ടു. അവർക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. ഇനി എന്താകാനാണ് ആഗ്രഹം എന്ന് എന്റെ മക്കൾ ആ ഇരട്ട പെൺകുട്ടികളോട് ചോദിച്ചു. അവർ പരസ്പരം നോക്കി.
ഞങ്ങൾക്ക് അങ്ങനെ ഒന്നും ആഗ്രഹിക്കാൻ പറ്റില്ലല്ലോ സാർ. ഞങ്ങൾ അനാഥരല്ലേ?"
അവർ ചോദിച്ചു. ആ ചോദ്യം അവരുടെ ഉള്ളിൽ തട്ടിയെന്നു തോന്നുന്നു.

തിരിച്ചു വീട്ടിലെത്തിയപ്പോൾ വീണ്ടും ആ പെൺകുട്ടികളുടെ കാര്യം ചർച്ചയിൽ വന്നു.
അവരെ സ്പോൺസർ ചെയ്യാമെന്ന് അവരുടെ അച്ഛൻ അഭിപ്രായപ്പെട്ടു എന്നാൽ രാജീവ് ചിന്തിച്ചത് മറ്റൊരു തരത്തിലാണ്.
"ഞങ്ങൾക്ക് അവരെ ഇഷ്ടമായി. അവർ ഡിഗ്രി പരീക്ഷ കഴിഞ്ഞ് ഫലം കാത്തിരിക്കുകയാണ്. ഞങ്ങൾ അവരെ വിവാഹം കഴിക്കട്ടെ?" അവർ ചോദിച്ചു.

ഏറെ ആലോചനക്കു ശേഷം ഞങ്ങളും സമ്മതിച്ചു. ഞങ്ങളുടെ ഡ്രൈവർ സന്ദീപും, അവന്റെ രണ്ടു സുഹൃത്തുക്കളും അവിടെ നിന്നാണ് ഭാവി വധുക്കളെ കണ്ടെത്തിയിരിക്കുന്നത്. അവരുടെ വിവാഹവും ഉടനെ നടക്കും.!"
അവൾ പറഞ്ഞു നിർത്തി.
പിറ്റേന്ന് ഞങ്ങളും സ്നേഹഭവനം സന്ദർശിച്ചു. എത്ര നല്ല അച്ചടക്കമുള്ള പെൺകുട്ടികൾ! എന്റെ മകന് പറ്റുന്ന പ്രായത്തിലുള്ള കുട്ടികൾ അവിടെ ഉണ്ടായിരുന്നില്ല.
ശേഷിച്ച പെൺകുട്ടികൾ പതിനഞ്ചു വയസ്സിൽ താഴെയുള്ളവരായിരുന്നു. അവരിൽ ഒരാളെ ഞങ്ങൾ സ്പോൺസർ ചെയ്തു. സ്നേഹ ഭവനത്തിൽ ഞങ്ങൾ കണ്ട പെൺകൂട്ടികൾ മറക്കാൻ പറ്റാത്തവരാണ്.