മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

അതിരാവിലെ വാതിൽ തല്ലിപൊളിക്കുന്നത് കേട്ട്  വാതിലിനപ്പുറത്ത് നിൽക്കുന്നത് ആരാണെന്ന് പോലും അന്വഷിക്കാതെ അവന്റെ അപ്പനെയും അപ്പന്റെ അപ്പനെയും തുടങ്ങി വംശപരമ്പരയെ മനസ്സിൽ സ്മരിച്ച് വാതിൽ തുറന്നു. 

മുടിവളർത്തിയ തല മുതൽ കാൽ വരെ നീളൻ കുപ്പായമിട്ട് ഒരു രൂപം പുറം തിരിഞ്ഞ് നിൽക്കുന്നു. ഒരു നിമിഷം ഭയപ്പെട്ടു പോയി.

ഈ ഇടയായി അങ്ങനെയാ പരിച്ചിയമില്ലാത്ത ആരെ കണ്ടാല്ലും ഭയമാണ് . ഞാൻ വീട്ടിൽ ഇല്ല എന്നു മനസ്സില്ലാക്കിയ ആരെങ്കിലും ഒളിച്ചു താമസിക്കുന്ന ഈ ഒറ്റമുറി വീട് കണ്ടു പിടിച്ചു വന്നതണോ. (സുഹൃത്തിന്റെ വീടാണ്. അവനു നൈറ്റ് ഡ്യൂട്ടിയാണ്  ജോലി കഴിഞ്ഞ് വരുന്ന സമയം ആയിട്ടില്ല) പറയാൻ പറ്റില്ല നോട്ടിനകത്തുവരെ ചിപ്പുള്ള കാലമാണ്. ശബ്ദത്തില്ലെ വിറയൽ മറച്ചു പിടിക്കാൻ ശ്രമിച്ചുകെണ്ട് ചോദിച്ചു, "ആരാ" 

ആ രൂപം മെല്ലെ തിരിഞ്ഞു മുഖം മറച്ചിരുന്ന തൂവാലക്കുള്ളിലുടെ താടി കാണാൻ പറ്റി... ഹാവു താടിയുണ്ട് പെണ്ണല്ല!

ആ രൂപം എന്നെ ഉള്ളിലെക്ക് തള്ളുകയും ആ അച്ചലിൽ തന്നെ ഉള്ളിൽ കടന്നു വാതിൽ അടക്കുകയും ചെയ്തു.

ഇനി വെല്ല 'റോമ്പറിയെങ്ങൊനുംമാണോ ഉദ്ദേശം കൈയിൽ അഞ്ച് പൈസയില്ല കൈമടക്ക് കിട്ടിയിരുന്നതിൽ ഒക്കെ അവറ്റകൾ കൃത്യമം കാണിച്ച കാരണം ഒരു   ഷോഡ കുടിക്കാൻ പൈസ എടുക്കാതെയാണ് വീട്ടിൽ നിന്നും എറങ്ങിയത്. തൂവാലയിൽ നിന്നും മുഖം പുറത്ത് വന്നു.. 

"ഓ ഇയാളിയരുന്നോ? താനെന്താ ഇവിടെ?"

മറുപടി ഒരു കരച്ചിലായിലായിരുന്നു. കുടെ തളർന്നു കൊണ്ട് കട്ടിലിൽ ഒരു ഇരുത്തവും. ആളെ കുറച്ചു നേരം ഒറ്റക്കു വിട്ടുകൊണ്ട് ഞാൻ മുഖം കഴുകി വന്നു. ആശാന്റെ കരച്ചിൽ അപ്പോഴേക്കും  ഒതുങ്ങിയിരുന്നു. കാര്യം തിരക്കി

"ഒരു കഴുവേറി മോൻ തെണ്ടിത്തരം കണിച്ചതിന്റെ ക്ഷീണം  മാറിവരുവായിരുന്നു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ അവനെ തന്നെ പൊക്കിയെടുത്തു വാദ്യഘോഷത്തോടെ എന്റെ മുന്നിൽ കെണ്ടു നിരത്തിയിരിക്കുന്നു. അവന്റെ കരണകുറ്റി അടിച്ചു പൊട്ടിക്കാൻ കൈ തരിച്ചതായിരുന്നു. പിന്നെ പണ്ട് പിള്ളേർക്ക് സന്മാർഗം ക്ലാസെടുത്ത് കൊടുത്തത് ആലോചിച്ചപ്പേൾ വേണ്ടാ എന്ന് തീരുമാനിച്ചു. ഇരുട്ടു വാക്കിന് ഇവനെ കൈയിൽ കിട്ടും അപ്പോൾ കൊടുക്കാം... അങ്ങനെ ഇരിക്കെ ആ മുഡ് മാറാൻ കേരള ബ്ലാസ്റ്റേസിന്റെ കളി കാണാൻ പോയി കളിയാണെങ്കിൽ വിണ്ടും 3g.. ആകെ ശോകമടിച്ചു ഇരിക്കുമ്പോഴാണ് സ്വത്ത് തർക്കത്തിന്റെ പേരിൽ മക്കൾ കിടന്നു തല തല്ലി പൊളിക്കുന്നത് കാണുന്നത്. പിന്നെ ഒന്നും നോക്കിയില്ല ആരോടും പറയാതെ ഇവന്റെ വീടും തപ്പി പിടിച്ച് ഇങ്ങു പോന്നു.”

"നിങ്ങളുടെ കാര്യങ്ങളെക്കെ അറിഞ്ഞിരുന്നു... വിളിച്ചിട്ടു കിട്ടിയിരുന്നില്ല. ഇവിടെക്കു എന്നു പോന്നു?" ഒരേ തൂവൽ പക്ഷികൾ ഞാൻ മനസ്സിൽ വിചാരിച്ചു.

ഇവിടെക്കു താമസം മാറ്റിയിട്ടു കുറച്ചായി.. എന്നെ കുറിച്ച് നാട്ടിൽ ഭയങ്കര അപവാദങ്ങൾ ആണെന്നെ. ചില സദച്ചാര ചെറ്റകൾ കാരണം വീട്ടുകാരുടെയും ഗേൾഫ്രണ്ടിന്റെയും മുഖത്തു നോക്കാൻ പറ്റാത്ത അവസ്ഥയാണ് Bro. എന്നെ ആ........... കാണുന്നത് ജോസ് പ്രകാശോ, ബാലൻ കെ.നായരെക്കയായിട്ടാ. എന്നെ തെരുവിൽ പ്രകീർത്തിച്ചതിന്റെ ശരിയായ അർത്ഥം കെടുങ്ങല്ലുർ പോയപ്പഴാ ശരിക്കും മനസിലായത്. നാട്ടുകാർക്ക് അല്ലറ ചിലറ സഹായങ്ങൾ ചെയ്ത് സമാധാനമായി ജീവിക്കുകയായിരുന്നു. അപ്പോഴാണ് ആ നോട്ടിസ് കിട്ടുന്നത്. പിന്നെ പ്രയദർശൻ സിനിമയുടെ ക്ലൈമാക്സ് പോലെയായിരുന്നു. അടി, ഇടി, സമരം ആകെ ഒരു യുദ്ധം. ഈ പാട് കണ്ടോ?  എന്റെ വലത് പിരികത്തിനു മുകളിലെ ഉണങ്ങിയ പാട് തെട്ടു കാണിച്ചു കൊണ്ട് ഞാൻ  ചോദിച്ചു. ആ... കണ്ടുവെന്ന് ആള് തലയാട്ടി.. എന്താ ബഹളം എന്ന് നോക്കാൻ പോയ എന്റെ മുന്നിലെക്ക് ഒരുത്തൻ നാളികേരം എറിഞ്ഞതാ അതിന്റെ ഒരു കഷ്ണം തറഞ്ഞു കയറിയതാ. പിന്നെ ഒന്നും നോക്കിയില്ല എല്ലാവരോടുമുള്ള കമ്യുണിക്കേഷൻ കട്ട് ചെയ്ത് ഇങ്ങു പോന്നു.. 

"അവനെപ്പോൾ വരും Bro?" അദ്ദേഹം ചോദിച്ചു 

"എത്താൻ സമയമായി" ഞാൻ മറുപടി കൊടുത്തു.

"ഇവന്റെ ജീവിതമാണ് ജീവിതം. ജോലി ചെയ്യുന്നു. ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നു. വസ്ത്രം ധരിക്കുന്നു. പാട്ട് പാടുന്നു. കുട്ട് കൂടുന്നു (അതിൽ സ്ത്രീകളും പെടും). ആകെ സന്തോഷം." ഞാൻ അരോന്നില്ലാതെ പറഞ്ഞു. അതിനു മറുപടായെന്നോണം ഒരു അത്മഗതം ഉയർന്നുകേട്ടു "അവനു സ്വത്തൊന്നും ഇല്ല. അതുകെണ്ട് തന്നെ അവനു വേണ്ടി കൈയടിക്കാനും ജയ് വിളിക്കാനും ആളില്ല. അതുതന്നെയാണ് കാരണം." 

പെട്ടന്ന് വാതിലിൽ ഒരു തട്ട് കേട്ടു ഞങ്ങൾ രണ്ടു പേരുംഞെട്ടി 

"വാതിൽ തുറക്കു" 

ആ വിളിയിൽ പുറത്ത് ഞങ്ങളുടെ സുഹൃത്ത് എത്തി എന്ന് മനസിലാക്കി. പുതിയ വിരുന്നുകാരനെ  കണ്ട് അവൻ അത്ഭുതപെട്ടങ്കിലും ഒരു നിറപുഞ്ചിരിയിലയുടെ അലിംഗനത്തിലുടെ അവൻ അദ്ദേഹത്തെ സ്വകരിച്ചു. കുശലാനേഷ്യണത്തിന്റെ ഇടയിൽ അവൻ കൊണ്ടുവന്ന ഭക്ഷണം മൂന്ന് പങ്കായി പിരിച്ചു കഴിക്കാൻ തുടങ്ങി... 

"ഈ വീട് വലുതാക്കണം അളെണം കൂടി" ഭഷണത്തിൽ കൈവെയ്ക്കുന്നതിനിടയിൽ ഞാൻ പറഞ്ഞു.

"ഇപ്പോ വേണ്ട ഇനി ആരെങ്കിലും വന്നാൽ നോക്കാം എന്ന് സുഹൃത്ത് മറുപടി പറഞ്ഞു നിർത്തിയതും 

വാതിലിൽ വിണ്ടും മൊരു തട്ട്.

... ദൂരെ ഒരു സ്ത്രീ വാങ്ക് വിളിക്കുന്നത് ഞാൻ കേട്ടു...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ