മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

മകൾക്ക് മഞ്ഞമന്ദാരങ്ങൾ വേണമായിരുന്നു. എവിടെയോ വച്ച് ആ പൂക്കൾ വേണമെന്ന ആഗ്രഹം മകളുടെ മനസ്സിൽ കുടിയേറി. പലയിടത്തും അവൾ പൂവിനു വേണ്ടി അലഞ്ഞു. ചങ്ങാതിമാരോടൊക്കെ തിരക്കി.

പിന്നെ മറ്റൊരു മാർഗ്ഗവും തോന്നായ്കയാൽ അമ്മയോട് ആഗ്രഹം പറഞ്ഞു. അമ്മ കേട്ടപാതി കേൾക്കാത്ത പാതി മകളെ വഴക്കു പറഞ്ഞു 
“ഇള്ളക്കുട്ടിയല്ലെ പൂവുകൊണ്ടൊക്കെ കളിക്കാൻ  ഇനിയാ കുറവേ ഉള്ളു”

അതു കേട്ടു കയറി വന്ന അച്ഛൻ മകൾക്കു വേണ്ടി മഞ്ഞമന്ദാരങ്ങൾ തേടിയിറങ്ങി. മഞ്ഞമന്ദാരം മൊട്ടിട്ട ഒരു പൂഞ്ചെടിയുമായാണ് വൈകീട്ടച്ഛൻ കയറിവന്നത്. കാശിത്തുമ്പയും ചെണ്ടുമല്ലിയും ഇടതൂർന്ന മുൾവേലിയുടെ ഒഴിഞ്ഞ കോണിൽ പൂഞ്ചെടി നട്ടു. വെള്ളവും വെളിച്ചവും ലഭിച്ചു തുടങ്ങിയപ്പോൾ പൂഞ്ചെടിയിൽ തളിരിലകൾ കിളിർന്നു വന്നു പൂമൊട്ട് വിടരാൻ ഒരുങ്ങി. വിടർന്നു തുടങ്ങിയ പൂമൊട്ടിൽ തേൻ നുകരാൻ ചെറുപ്രാണികളും വണ്ടുകളും  വട്ടമിട്ടു. ഇളം പൂവിനതു  അലോസരമായി. അതറിഞ്ഞ  പൂഞ്ചെടിയുടെ ശകാരമേറ്റ്  വണ്ടുകൾ മറ്റു പൂക്കൾ തേടിയലഞ്ഞു. അങ്ങിനെ പൂർണ്ണമായും വിടർന്ന പൂവ് സൗന്ദര്യത്തിന്റെയും സുഗന്ധത്തിന്റെയും ഗരിമയോടെ ഉയിർന്നു നിന്നു. പൂവിന്റെ സൗന്ദര്യത്തിൽ മതിമറന്ന വികൃതിപ്പിള്ളേർ മുൾവേലിയുടെ വിടവിലൂടെ പൂവിനെ തൊടുവാനാഞ്ഞു. മുള്ളിന്റെ പോറലേറ്റ്   ചോര പൊടിഞ്ഞ കൈത്തണ്ട അമർത്തിപ്പിടിച്ചു കൊണ്ട് കരഞ്ഞുകൊണ്ട് പിള്ളേർ ഓടിപ്പോകുന്നതു കണ്ട് പൂവ് പൊട്ടിച്ചിരിച്ചു...

വലിയൊരു മേടു കയറി വന്ന ലോറി ഓടിച്ചിരുന്ന ഡ്രൈവർ കൗതുകത്തോടെ  തന്നെ നോക്കുന്നത് പൂവു കണ്ടു. കുണ്ടുവഴി  താണ്ടി മെയ് വഴക്കത്തോടെ വണ്ടിയോടിക്കുന്ന അയാളുടെ സാഹസികത പൂവിന് പുതിയ അനുഭവമായി. ഒന്നു തൊടാനാഞ്ഞ അയാൾക്കു വേണ്ടി പൂവ് ചാഞ്ഞു നിന്നു. പറിച്ചെടുക്കലിന്റെ വേദന കടിച്ചമർത്തി പൂവ് ഡ്രൈവറുടെ പരുക്കൻ കയ്യിലിരുന്നു. അയാളത് തനിക്കടുത്തിരുന്നിരുന്ന മകനെ വാത്സല്യത്തോടെ  ഏൽപ്പിച്ചു. മകൻ  പൂവെടുത്തു. പൂവിൽ നിന്നും പ്രസരിച്ച ഗന്ധം നുകർന്നു. പിന്നെയവൻ സുന്ദരമായ പൂവിനെ ചുഴിഞ്ഞു നോക്കി. ഓരോ ഇതളായി അടർത്തിമാറ്റി. ശേഷിച്ചത് വലിച്ചെറിഞ്ഞു. അർദ്ധ പ്രാണനോടെ പൂഞ്ചെടിച്ചുവട്ടിലേക്ക് വീണ പൂവിനു മേൽ തളിരിലയിലൂടെ നീരിറ്റി വീണു. വേദനയും നിസ്സഹായതയും  പൂണ്ട് പൂഞ്ചെടി പറഞ്ഞു.

'എങ്കിലും നീയെന്നെ അവിശ്വസിച്ചുവല്ലോ?'                                                                      

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ