മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

അവൾ : "ടോ ഓർമയുണ്ടോ?"

അവൻ: "ഇത് വല്ലാത്തൊരു സർപ്രൈസ് ആണല്ലോ . നിന്നെ മറക്കാനോ? നീ എൻ്റെ ആദ്യ പ്രണയമല്ലേ... നിന്റേതു ഞാൻ അല്ലെങ്കിലും..." 

അവൾ : "അതെ. നീ എന്റെ ആദ്യ പ്രണയമല്ല . അന്ത്യ പ്രണയവുമല്ല. 

പക്ഷെ എന്നിട്ടും ഞാൻ തിരക്കി വന്നതു നിന്നെ മാത്രമാണ്. അത് എന്തുകൊണ്ടാണെന്നറിയുമോ? "

അവൻ : "ഞാൻ നിന്നെ അത്രമേൽ സ്നേഹിച്ചതുകൊണ്ട്."

അവൾ: "അത് മാത്രമല്ല ... നീയായിരുന്നു നീ മാത്രമായിരുന്നു ശെരിയെന്നു കാലം തെളിയിച്ചു തന്നതുകൊണ്ട് ..."

അവൻ: "ഇനി പറഞ്ഞിട്ടെന്താ ... നമ്മൾ ഒരുപാട് ദൂരം പിന്നിട്ടിരിക്കുന്നു ... എന്തായാലും നീ എന്നെ മനസിലാക്കിയതിൽ സന്തോഷം..." 

അവൾ: " എടോ നമുക്ക് ഒന്നുകൂടെ ഒന്ന് പിന്നിലേക്ക് സഞ്ചരിച്ചാലോ... നഷ്‌ടമായ സ്നേഹത്തെ വീണ്ടും കൂടെ കൂടിയാലോ?"

അവൻ: "നീ എന്തൊക്കെയാ ഈ പറയുന്നേ... അന്നത്തെ പോലെയാണോ നമ്മളിന്ന്?"

അവൾ: "എന്തുകൊണ്ടല്ല? നീ നീയും ഞാൻ ഞാനുമായാൽ മതി. നമ്മൾ നമ്മളായാൽ മതി. നമുക്കെന്നും ഒരുപോലെയാണ് ...."

അവൻ : "അതെങ്ങനെ ശെരിയാകും? അന്നത്തെ നമ്മുടെ ഇഷ്ടത്തിനു പ്രണയമെന്നേ പേരുള്ളൂ. ഇന്ന് അതെ ഇഷ്ടത്തിനു പേര് അവിഹിതം എന്നാകും."

അവൾ : "നിനക്കും എനിക്കും തമ്മിലെ ഇഷ്ടം നിനക്കും എനിക്കും ഹിതമായാൽ അതാർക്കാണ് അവിഹിതമാവുക?"

അവൻ : "നോക്കൂ... അന്ന് നീയും ഞാനും ഓരോ വ്യക്തികൾ മാത്രമായിരുന്നു. ഇന്ന് നീയും ഞാനും ഓരോ കുടുംബങ്ങളാണ്."

അവൾ: "അന്നും നമ്മൾ അച്ഛനോടും അമ്മയോടുമൊപ്പം ഓരോ കുടുംബങ്ങളിൽ ആയിരുന്നില്ലേ?"

അവൻ : "അതെ അന്ന് നമ്മൾ ആ കുടുംബങ്ങളിലെ മക്കൾ ആയിരുന്നു. ഇന്ന് ഓരോ കുടുംബങ്ങളിലെയും മാതാപിതാക്കളും ..."

അവൾ : "സ്നേഹത്തിനു മുന്നിൽ ഇതൊക്കെ ഒരു വ്യത്യാസങ്ങളാണോ?"

അവൻ: "അതെ. അന്ന് നമ്മൾ ഒരു കുടുംബത്തിലെ ആശ്രിതരായിരുന്നു. ഇന്ന് സംരക്ഷകരും. ആ വ്യത്യാസം വളരെ വലുതാണ്."

അവൾ : "അപ്പൊ ഇനി നമുക്കൊരിക്കലും സ്നേഹിക്കാനാവില്ലെ.... ?"

അവൻ : "കഴിഞ്ഞു പോയ കാലത്തെ സ്നേഹ സ്മരണയാണ് നീ... നിന്നോടെനിക്കെന്നും സ്നേഹം മാത്രമേ ഉള്ളു... പക്ഷെ പഴയ പോലെ അനാദിയായ സ്നേഹമായി പ്രകടിപ്പിക്കാനാവില്ല ഇനി ഒരിക്കലും. ഇപ്പോളതു പരിമിതികളുള്ള അതിർവരമ്പുകൾ നിശ്ചയിക്കപ്പെട്ട സ്നേഹമാണ്."

അവൾ : "സ്നേഹത്തെ ഇങ്ങനൊക്കെ പിടിച്ചു കെട്ടാമോ? നിർവചിക്കാമോ?"

അവൻ : "അതെ ... കാലവും പ്രായവും ബന്ധവുമൊക്കെ നോക്കി സ്നേഹത്തിന്റെ പേരും നിർവചനവുമൊക്കെ മാറുമല്ലോ... അതുപോലെ നമുക്ക് സ്നേഹത്തെ ചില സന്ദർഭങ്ങളിൽ പിടിച്ചുകെട്ടാനും അനർഗനിർഗ്ഗളമായി തുറന്നു വിടാനും കഴിയും .

അതിനുള്ള മനഃശക്തിയാണ് ഒരാളെ യഥാർത്ഥ മനുഷ്യനാക്കി മാറ്റുന്നത്. "

അവൾ : "അപ്പൊ എന്നോടുള്ള സ്നേഹം ഇനി ഒരുക്കലും നീ തുറന്നുവിടില്ല എന്നാണോ?"

അവൻ : "അതിനേക്കാൾ വലുതാണ് ഒരു മകന്റെ കർത്തവ്യവും ഭർത്താവിന്റെ ഉത്തരവാദിത്തവും അച്ഛന്റെ വാത്സല്യവും ....

ഒന്നിക്കാതിരിക്കാൻ ഒരുകാരണവും നമുക്കിടയിൽ ഉണ്ടായിരുന്നില്ല. എന്നിട്ടും നമ്മൾ വേർപിരിഞ്ഞെങ്കിൽ നമ്മൾ ഒന്നിക്കേണ്ടവരല്ല എന്നുതന്നെയല്ലേ ?"

അവൾ : " അതെ.ഇങ്ങനെയാണെങ്കിൽ നമ്മൾ ഒരിക്കലും കണ്ടുമുട്ടേണ്ടിയിരുന്നില്ല എന്നെനിക്ക് തോനുന്നു... "

അവൻ : :ചിലതൊക്കെ അങ്ങനെയാണെടോ ... എന്തിനുവേണ്ടിയാരുന്നു എന്ന് ഒരുപാട് ചിന്തിപ്പിക്കും. ഒരു ഉത്തരവും കിട്ടില്ലതാനും."

അവൾ: "എന്തായാലും നല്ലതു വരട്ടെ... നിനക്കും എനിക്കും ..."

അവൻ: .............

( ചില ഇഷ്ടങ്ങൾ വേണ്ടെന്നു വെക്കണം. ഇഷ്ടങ്ങൾ കൊണ്ട് നഷ്ടങ്ങൾ ഉണ്ടാകുമെങ്കിൽ) 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ