"നമ്മുക്ക് പിരിയാം."
അവസാനം അവൾ കണ്ണുനീർ അടക്കിപ്പിടിച്ച് നിശബ്ദതയെ കീറിമുറിച്ച് കൊണ്ട് പറഞ്ഞു.
"നീ പറഞ്ഞതാ അതിന്റെ ശരി."
അവൻ തലതാഴ്തി വിഷാദഭാവത്തോടെ മറുവടി നൽകി.
"ഒന്നും ഒന്നും രണ്ടല്ലെ നമ്മൾ എന്നും ഒന്നല്ലെ. എന്താചെയ്യാ നമ്മൾരണ്ടുംഒന്നാകാൻഒരിക്കലും നിന്റെ വീട്ടുക്കാർസമ്മതിക്കില്ല."
അവന്റെ മുഖത്തേക്ക് അവൾ തല ഉയർത്തി ആദ്യമായ് അവനെ കാണുന്ന പോലെ ശരിക്കും ഒന്നു നോക്കി കാർമേഘങ്ങൾ മൂടി കെട്ടിയ മുഖഭാവത്തോടെ അവൾ പറഞ്ഞു.
"നീ പറഞ്ഞത് വളരേ ശരിയാണ് എന്റെ വീട്ടുക്കാർ ഒരിക്കലുംനിന്നെ അംഗീകരിക്കില്ല ഞാൻ പലതും ചെയ്തു നോക്കി വാശിപിടിച്ചു കുറെ കരഞ്ഞു പട്ടിണിക്കിടന്നു അതുകൊണ്ടൊന്നും വീട്ടുക്കാർക്ക് ഒരു മാറ്റവുമുണ്ടായില്ല ഇനി ഒന്നും ചെയ്യാനില്ല ആകെയുള്ളതിനി ഒളിച്ചോട്ടമാണ് എല്ലാം ഉപേക്ഷിച്ച് എല്ലാവരേയും അവഗണിച്ച് നമ്മെ തിരിച്ചറിയാത്ത ഇടത്തേക്കൊരു പറിച്ചു നടൽ അതിനെ കുറിച്ച് ഞാൻ കുറെ ആലോചിച്ചതാണ് പക്ഷെ എനിക്കതിന്നാവില്ല ഉപ്പയെ ഉമ്മയെ കുടുംബത്തെ വിഷമിപ്പിക്കാനാവില്ല അവരെ അത്രമാത്രം സ്നേഹിക്കുന്നു അതിനുള്ള സമയവും അതിക്രമിച്ചു അവർ എല്ലാം തീരുമാനിച്ചുറപ്പിച്ചു കല്യാണം കഴിഞ്ഞാൽ ഗൾഫിലേക്കു കൊണ്ടുപോകാനാണ് തീരുമാനം സാഹചര്യങ്ങളെ ഉൾക്കൊള്ളലാണല്ലോ ജീവിതം ഞാനതിന്ന് ശ്രമിക്കുകയാണ് "
അവൻ അവളേ ആശ്വസിപ്പിക്കാനായി എന്തു പറയണമെന്നറിയാതെ ആകെ തള്ളർന്നു ശരീരമാകെ വിയർത്തു.
നല്ലൊരു മംഗളം ആശംസിക്കാൻ പറ്റുമോ?
'ഇനി വീണ്ടും കണ്ടുമുട്ടാം, എന്ന് പറയാൻ പറ്റുമോ?
ഒന്നും പറ്റില്ല തൊട്ടടുത്ത ദിവസം അവളുടെ വിവാഹമാണ്.
അവൻ ഒന്നും മിണ്ടാതെ തല താഴ്തി കണ്ണു കൊണ്ട് ഭൂമിയെ അളക്കുന്ന ഭാവേനെ പുറം തിരിഞ്ഞ് ഒരു യാത്ര പോലും ചോദിക്കാതെ പതിയെ കാൽപാടുകൾ മുന്നോട്ടേക്കു വെച്ചു തുടങ്ങി.
കുറച്ചകലെ എത്തിയപ്പോഴേക്കും ആത്മധൈര്യം വീണ്ടെടുത്ത് അവനെ തിരിച്ച് വിളിച്ചവൾ പറഞ്ഞു.
"നീയില്ലാതെ എനിക്കും ഞാനില്ലാതെ നിനക്കും ജീവിക്കാൻ കഴിയില്ല. അത്രമാത്രം നമ്മൾ അടുത്ത് പ്രണയിച്ചു നമ്മുടെ പ്രണയം സത്യമാണെങ്കിൽ വീണ്ടും നമ്മൾ കണ്ട് മുട്ടുകയും ഒന്നിച്ച് ജീവിക്കുകയും ചെയ്യും. തീർച്ച. എന്റെ ആത്മാവിനെ കളങ്കപെടുത്താനോ മലീമസപെടുത്താനോ ഒരാൾക്കും സാധ്യമല്ല ഞാൻ നിനക്കായ് കാത്തിരിക്കും, ഓർത്തിരിക്കും."