ഹായ്.. വരൂ..
ഹായ്.. ഞാൻ ചുരിദാർ മെറ്റീരിയൽ നോക്കാൻ ആണ് കേട്ടോ..
വന്നോളൂ... ഇവിടാണ്..
തുണികൾ കാണിക്കുന്നതിനിടയിൽ ആണ് സനൽ അങ്ങോട്ട് കയറി വന്നത്..
എടുത്തോടിയേ..??
നോക്കുന്നേയുള്ളു സനലേട്ടാ..
മം..
അപ്പോളാണ് സനൽ മറ്റേയാളെ ശ്രദ്ധിച്ചത്..
അയ്യോ... ഹേമയല്ലേ..?
അതേ.. പക്ഷേ എനിക്കങ്ങു മനസ്സിലായില്ല കേട്ടോ..
എടി ഞാൻ സനൽ.. സനൽ ശ്രീധരൻ.. നമ്മൾ പത്തിലൊക്കെ ഒന്നിച്ചാരുന്നു..
ഉയ്യോ... ??? സോറിഡാ.. ഓർമയുണ്ട്..
ഇതെന്റെ വൈഫ് ആണ്.. ആതിര.. ആതിരേ ഇതാണ് ഞാൻ പറഞ്ഞ ഹേമ..
മനസ്സിലായി..???
അതെന്താ നീ അങ്ങനെ പറഞ്ഞിട്ടുള്ളത്..? ?? എന്നെപ്പറ്റി..
അതൊരു വല്യ സംഭവം ആണ് മോളേ...??
പറ സനലേ.. ?
പറയണ്ടാട്ടോ.. സനലേട്ടാ.. ഇനിയിപ്പോ വേണ്ട.. ആതിര പറഞ്ഞു..
ഇപ്പൊ പറഞ്ഞില്ലേൽ ഇനി അത് നടക്കൂലാടി.. എന്റെ അഭിമാനപ്രശ്നം കൂടിയാണ് ഇത്..?? അങ്ങ് പറഞ്ഞേക്കാം..
ശ്ശോ.. ഈ സനലേട്ടന്റെ ഒരു കാര്യം..???
അത് ടി ഹേമ.. നമ്മൾ ഒന്നിച്ചു പഠിക്കുമ്പോ മുതൽ എനിക്ക് നിന്നോട് വല്യ ഇഷ്ടം ആരുന്നു.. ഇവള് ഈ ആതിര എന്റെ ലൈഫിലേക്ക് വരുംവരെ.. അറേഞ്ജ്ഡ് മാര്യേജ് ആരുന്നു ഇത്.. എനിക്ക് വേറെ ആരോടും ഇഷ്ടം തോന്നിയിട്ടും ഇല്ല..
പറയണം എന്നുണ്ടായിരുന്നു.. പിന്നെ എന്തോ പറ്റിയില്ല.. നമ്മുടെ ഫ്രണ്ട്ഷിപ് നഷ്ടം ആകുമോ എന്നാരുന്നു പേടി..
എന്റമ്മേ.. ഞാൻ ഇപ്പളാട്ടോ അറിയുന്നേ.. ഹേമ ഞെട്ടലോടെ പറഞ്ഞു..
ചമ്മിയ മുഖഭാവത്തോടെ ആതിര നിൽക്കുന്നുണ്ടായിരുന്നു..
നിനക്കായി എഴുതിയ ലെറ്റേഴ്സ് ഒരുപാട് ഉണ്ടായിരുന്നു.. ഇപ്പൊ ഇരിപ്പുണ്ടോ എന്നറിയില്ല..
ഇരിപ്പുണ്ട് ട്ടോ.. പഴയ ഓട്ടോഗ്രാഫിന്റെ ഒക്കെ കൂടെ വച്ചിട്ടുണ്ട്.. ആതിര പറഞ്ഞു..
ഞാൻ ഇത് ആദ്യം ആയ്ട്ട് തുറന്നു പറഞ്ഞത് ആതിരയോടാണ്.. അവൾ കുറെയായി എന്നെ കളിയാക്കുന്നു.. എനിക്കിത് തുറന്നു പറയാൻ ഗട്ട്സ് ഇല്ലാണ്ട് പോയല്ലോ ന്നു.. ഇനിയത് ഉണ്ടാവില്ലല്ലോ..????
ബട്ട്.. ഇതിലും ഭേദം പറയാണ്ടിരിക്കുവാരുന്നു..
ആതിരയും ഹേമയും ഒരുമിച്ചു പറഞ്ഞു..