mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

പിടിവാശി ഒന്നിനും ഒരു പരിഹാരമല്ല എന്നാൽ പിടിവാശിക്കാരൻ വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ലെങ്കിൽ എന്തു സംഭവിക്കും? കാര്യങ്ങൾ എല്ലാം കൈവിട്ടു പോകും.

നാണു മാസ്റ്റർ നാട്ടിലെ അറിയപ്പെടുന്ന ഒരു അദ്ധ്യാപകനാണ്. അറിവു വെച്ച കാലം മുതൽ അദ്ദേഹം ജുബ്ബാഷർട്ടു മാത്രമേ ധരിക്കാറുള്ളു. ആ വേഷത്തിൽ അല്ലാതെ അദ്ദേഹത്തെ ആരും ഇതുവരെ കണ്ടിട്ടില്ല. ആറടി ഉയരവും' അതിനൊത്ത ശരീരവും ഉള്ള മാസ്റ്റർ ഇറങ്ങി നിന്നാൽ  ആരും ഒന്നു നോക്കിപ്പോകും. അത്രയ്ക്കും സുന്ദരനാണ് അദ്ദേഹം. മാസ്റ്റർക്ക് മകനും, മകളുമായിട്ട് ആകെ ഒരു മകൻ മാത്രമാണുള്ളത്. അവനാണെങ്കിൽ ഉയർന്ന ഉദ്യോഗസ്ഥനും. 

അങ്ങനെയിരിക്കെ മകൻ്റെ കല്യാണമായി. ഉയർന്ന ഉദ്യോഗസ്ഥയും, ഉന്നതകുലത്തിൽ പെട്ടവളുമാണ് പെൺകുട്ടി. ആകെ ഒരു മകനല്ലെയുള്ളു, നാടടച്ചു വിളിക്കാം കാരണം. നാട്ടുകാരുടെ എല്ലാ ആവശ്യങ്ങൾക്കും മാസ്റ്ററെ വിളിക്കുന്നതാണ്. മാസ്റ്റർ നാട്ടിലിറങ്ങി എല്ലാവരെയും വിളിച്ചു. കല്യാണദിവസം രാവിലെ തന്നെ നാട്ടുകാർ ഒന്നടങ്കം കല്യാണ വീട്ടിലെത്തി. 

വരനും, കൂട്ടരും ഇറങ്ങാൻ സമയമായി. അപ്പോഴതാ !നാണു മാസ്റ്റർ സാധാരണ ഒരു ഷർട്ടും മുണ്ടു മണിഞ്ഞ് ഇറങ്ങി വരുന്നു. കണ്ടവർ ' കണ്ടവർ അന്തം വിട്ടു നോക്കി നിന്നു. കാരണം.ഈ വേഷത്തിൽ മാസ്റ്ററെ ആദ്യമായിട്ടാണ് കാണുന്നത്.ഈ വേഷത്തിൽ മാസ്റ്ററെ കണ്ട മകനും കൂട്ടുകാരും ഓടി വന്നു. മാസ്റ്റററോട് പറഞ്ഞു "അച്ഛാ' അച്ഛനീ വേഷം ചേരില്ല പഴയ വേഷം തന്നെയാണ് നല്ലത് '' ഈ വേഷം ഒട്ടും ചേർച്ചയില്ല. അതു കൊണ്ട് ജുബ്ബാ തന്നെ ഇട്ടാൽ മതി."

ഇതു കേട്ട മാസ്റ്റർ പറഞ്ഞു "കല്യാണത്തിന് ഞാൻ പങ്കെടുക്കണമെങ്കിൽ ഈ വേഷത്തിൽ തന്നെ വരും. അതല്ലാ എങ്കിൽ എനിക്കു പകരം വേറെ ആളിനെ നോക്കിക്കോ". മാസ്റ്ററുടെ ഈ ഗർജനം കേട്ട് ഭാര്യ ഉൾപ്പെടെ നാട്ടുകാർ ഒന്നടങ്കം മാസ്റ്ററെ ഉപദേശിച്ചു. വിട്ടുവീഴ്ചയുടെ ഒരു കണിക പോലും അവശേഷിക്കാതെ മാസ്റ്റർ തീർത്തു പറഞ്ഞു "ഈ വേഷം ഇനി അഴിച്ചു മാറ്റുന്ന പ്രശ്നമില്ല.നിങ്ങൾ കല്യാണത്തിന് പൊയ്ക്കോളൂ ഞാൻ വരുന്നില്ല"

സമയം പൊയ്ക്കൊണ്ടിരുന്നു. മുഹൂർത്ത സമയത്ത് എത്തിയില്ലെങ്കിൽ പിന്നെ എന്താകും അവസ്ഥ. മാസ്റ്റർ ഇല്ലാതെ എങ്ങനെ പോകും? എല്ലാവരും ഒരു വിഷമ സ്ഥിതിയിലായി. അവസാനം മകൻ തീർത്തു പറഞ്ഞു " മാസ്റ്റർ ഇല്ലെങ്കിലും കല്യാണം നടക്കും. ഇദ്ദേഹം ജീവിച്ചിരിപ്പില്ലെങ്കിലും കല്യാണം നടക്കണമല്ലോ"? ഇതും കൂടി കേട്ട മാത്രയിൽ മാസ്റ്റർ മുറിയിൽ കയറി കതകടച്ചു.

എന്തായാലും രണ്ടും കൽപ്പിച്ച് ചെറുക്കനും കൂട്ടരും യാത്ര തിരിച്ചു. ഇതു പതു കിലോമീറ്റർ അപ്പുറത്തുള്ള പെൺ വീട്ടുകാരുടെ ഹാളിലേക്ക് എത്തിയപ്പോഴേയ്ക്കുംക്കും മുഹൂർത്ത സമയം കഴിഞ്ഞിരുന്നു. ചെറുക്കൻകൂട്ടർ താമസിക്കുന്ന വിവരം അപ്പപ്പോൾ തന്നെ പെൺ വീട്ടുകാർ അറിയുന്നുണ്ടായിരുന്നു. 

വരനെയും, കൂട്ടരെയും കണ്ടമാത്രയിൽ പെൺ വീട്ടുകാർ ഓടി വന്നു പറഞ്ഞു "നിങ്ങൾ ഇറങ്ങണ്ട, കല്യാണം ഞങ്ങൾ വേണ്ട ന്നു വെച്ചിരിക്കുന്നു." മുഹൂർത്ത സമയത്ത് വിവാഹം നടന്നില്ലെങ്കിൽ പെൺകുട്ടിക്കാണ് ദോഷം'' അതു കൊണ്ട് നിങ്ങൾക്ക് തിരിച്ചു പോകാം". നഷടവും, മാനക്കേടും ഞങ്ങൾ സഹിച്ചിരിക്കുന്നു." ചെറുക്കൻ വീട്ടുകാർക്ക് ഒരു വാക്കു പോലും സംസാരിക്കാൻ അവസരം കൊടുക്കാതെ അവർ ഹാളിൻ്റെ ഗേറ്റ് അടച്ചു.

നിരാശരായി നിന്ന ചെറുക്കനും, കൂട്ടരും വീട്ടിലേക്ക് മടങ്ങി. വീട്ടിൽ തിരിച്ചെത്തിയ അവർ കണ്ടത്.വീടിൻ്റെ പൂമുഖത്ത് ജുബ്ബായം, മുണ്ടും ധരിച്ച് ഒരു കയറിൽ തൂങ്ങി നിൽക്കുന്ന നാണു മാസ്റ്ററെയാണ്!!l

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ