കണ്ണു തുറന്നപ്പോർ നേരം പുലർന്ന് സമയമേറെ കഴിഞ്ഞു പോയിട്ടുണ്ടെന്ന് അയാൾക്ക് മനസിലായി. ഉറക്കത്തിലെപ്പോഴോ കയ്യിൽ നിന്നൂർന്നു നിലത്തു വീണ മൊബൈലെടുത്ത് സമയം നോക്കി. 7.30, ബാറ്ററി
ലോയാണ്. തലേന്നത്തെ ചാറ്റിങ്ങ് അയാൾക്ക് പെട്ടെന്ന് ഓർമ്മ വന്നു. കുറച്ചു ദിവസങ്ങളായി മനസിൽ കൊണ്ടു നടക്കുന്ന ഒരു മോഹമാണ് കുറച്ചു സമയത്തിനുള്ളിൽ സംഭവിക്കാൻ പോകുന്നത്. സുഖവും സന്തോഷവുമേകുന്ന വരാനിരിക്കുന്ന ആ സമയത്തെ കുറിച്ചോർക്കുമ്പോൾ ചെറിയ പേടിയും തോന്നാറുണ്ട്. പതിയെ എണീറ്റിരുന്ന് ജഗ്ഗിൽ നിന്ന് കുറച്ചു വെള്ളമെടുത്ത് കുടിച്ച് കട്ടിലിൽ നിന്നിറങ്ങി കയ്യുംകാലും നാലഞ്ചു തവണ വീശുകയും കുടയുകയുംചെയ്തു. മൊബൈലെടുത്ത് ചാർജ്ജ് ചെയ്തു.
പ്രഭാതകൃത്യങ്ങൾക്ക് ശേഷം ഡൈനിംഗ് ടേബിളിൽ ഭാര്യയൊരുക്കി വെച്ച പ്രാതൽ കഴിക്കാനിരിക്കുമ്പോൾ ബാഗെടുത്ത് കോളേജിലേക്കൊരുങ്ങിയ മകൾ നൂറു രൂപയാവശ്യപ്പെട്ട് അയാളുടെ തലയിൽ തലോടിനിന്നു. വീടില്ലാത്തൊരു കുട്ടിക്ക് ടീച്ചേഴ്സും കുട്ടികളും ചേർന്ന് കാശ് പിരിച്ച് നൽകാനാണ് പദ്ധതിയെന്നറിഞ്ഞപ്പോൾ മകളെയും മറ്റുള്ളവരെയും അഭിനന്ദിച്ച് തിന്നു തുടങ്ങിയ ഇഡലി പാത്രത്തിൽ തന്നെ വെച്ച് വിരലു നക്കിത്തുടച്ചെഴുന്നേറ്റ് പേഴ്സ്സ് കയ്യിലെടുത്തു. മനസമാധാനം തരാത്ത രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും പുത്തൻ നോട്ടുകൾക്കിടയിൽ മുഷിയാൻ തുടങ്ങിയ നൂറിന്റെ നോട്ടെടുത്ത് നീട്ടിയപ്പോൾ സന്തോഷത്തോടെ വാങ്ങി മകൾ വാതിൽ കടന്ന് പുറത്ത് പോകുന്നത് അയാൾ നോക്കി നിന്നു.
ഒമ്പതു മണിയോടു കൂടി ഡ്രസ് ചെയ്ത് പുറത്തിറങ്ങുന്നതു വരെ ഭാര്യയുടെ ഒരു നിഴൽ പോലും അയാളുടെ അടുത്തുകൂടി പോയതേയില്ല. അയാൾ അന്വേഷിച്ചുമില്ല. അല്ലെങ്കിലും കുറച്ചു ദിവസമായിട്ട് ഇങ്ങനെ തന്നെയല്ലേ, എടുത്തറിയുന്ന വാക്കും നോട്ടവും, ശബ്ദകോലാഹലങ്ങളുടെ ഘോഷയാത്രയായി അടുക്കളയും, ഒന്നിനും വ്യക്തമായ മറുപടി കിട്ടില്ലെന്നു അറിയാവുന്നതുകൊണ്ടുതന്നെ അയാൾ അധികം ചോദിക്കാനും പോകാറില്ല.
രാവിലെ കുറച്ചു നേരം നടക്കും, തോട്ടത്തിൽ പോയി പണിക്കാർക്ക് വേണ്ടുന്ന നിർദ്ദേശങ്ങൾ കൊടുക്കും. റബർ ഷീറ്റുകൾ കൊണ്ടുവന്ന് വീടിനു പുറകിലെ പാറപ്പുറത്തിട്ടുണക്കും. മകളെയോ ഭാര്യയെയോ സഹായത്തിന് വിളിക്കുകയോ പണിയെടുക്കാൻ പ്രേരിപ്പിക്കുകയോ ചെയ്യാതെ കഠിനാദ്ധ്വാനം തന്നെ. അതിനിടയിലെ വിശ്രമത്തിൽ കിട്ടുന്ന ഏക ഒരാശ്വാസമാണ് മൊബൈൽ ഫോൺ. ഫെയ്സ് ബുക്കിൽ മുഖമുള്ളവരും മുഖമില്ലാത്തവരുമായി ധാരാളം സൗഹൃദങ്ങൾ.
നേരമ്പോക്കിനു വേണ്ടി തുടങ്ങിയതാണ് പക്ഷെ, ഇപ്പൊ ഒരു നിമിഷം പോലും ഇതില്ലാതെ ജീവിക്കാൻ പറ്റില്ല എന്ന സ്ഥിതിയിലേക്കെത്തിച്ചു കാര്യങ്ങൾ.
"ഇതാ ഞാനിറങ്ങി", വാട്സ്ആപ്പിൽ ഒരു അറിയിപ്പ് കൊടുത്ത് അയാൾ പടി കടന്നു. ചെരിപ്പിനിടയിൽ പൊട്ടിത്തരുന്ന പുളിന്തോട്, ഇനിയും നശിച്ചുപോകാത്ത അന്ധവിശ്വാസത്തിന്റെ ബാക്കിപത്രമായി നടവഴികളിൽ അങ്ങിങ്ങായി കാണപ്പെട്ടു. "ഇപ്രാവശ്യം പുളി തീരെ കുറവാ. ഉള്ളതാണെങ്കിലോ കെടുമ്പും. കഴിഞ്ഞ പ്രാവശ്യം കുറച്ചധികം കുറച്ചധികം ഉണ്ടായിരുന്നതാ" പാച്ചിത്താന്റെ പുളി വിളയാൻ തുടങ്ങിയതു മുതൽ കേൾക്കാൻ തുടങ്ങിയതാണിത്. ഇല്ലായ്മ വെളിവാക്കാൻ വേണ്ടി പറയുന്ന വാക്കുകളാണെങ്കിലും എല്ലാ വർഷവും നല്ല വിൽപനയാണ്. അണ്ണന്റെ അഴുക്കുപുളരാത്ത പുളിയായതിനാൽ നല്ല വിലയും കിട്ടും." പുളീം കുരുമുളകും നല്ലോണം ഇണ്ടാവന്നെങ്കി അയിന്റെ ഓടും തിരീം വഴീലിട്ട് ആൾക്കാര് ചവിട്ടി നടക്കണം." അതാണ് പാച്ചിത്താന്റെ വളപ്രയോഗം.
"ഇന്നെന്താ മനേ ഈ വയിക്ക് ?"
ഹാജിയാരുടെ വീട്ടിലെ അടുക്കളപ്പണി കഴിഞ്ഞ് ബാക്കിയുള്ള പലഹാരങ്ങളും കാടിവെള്ളവുമായി വരുന്ന പാച്ചിത്ത പതിവില്ലാതെ നീലിക്കുന്നിലേക്കുള്ള വഴിയിലേക്കയാൾ തിരിയുന്നത് കണ്ടപ്പോഴാണ് ചോദിച്ചത്.
"ഒന്നൂല്ല, വെറുതെ ഒന്ന് കാണാനിറങ്ങിയതാ, വല്ല മാനോ മുയലോ ഉണ്ടോന്ന് നോക്കാലോ, പാച്ചിത്തയിൽ നിന്നും രക്ഷപ്പെട്ട അയാൾ വലിഞ്ഞു നടന്നു.
മൊബൈലെടുത്ത് ലൊക്കേഷൻ തെറ്റിയിട്ടില്ലെന്ന് ഉറപ്പു വരുത്തി വലത്തോട്ടു തിരിയുന്ന വഴിയിലൂടെ കുറച്ചു നടന്ന് കയറിച്ചെന്നപ്പോൾ ഒരു കൊച്ചു ഷെഡ്. വാതിലിനു മുന്നിലെത്തി ചെരിപ്പഴിക്കാൻ തുടങ്ങിയപ്പോൾ മൊബൈൽ വൈബ്രൈറ്റ് ചെയ്തു. ഭാര്യയുടെ കോളാണ്. എന്തോ അപകടമോ അത്ഭുതമോ സംഭവിച്ചിട്ടുണ്ടെന്ന് തീർച്ചപ്പെടുത്തി മെല്ലെ ചെവിയോട് ചേർത്ത് മൗനമായി നിന്നു. "ഏട്ടനെവിടെയാ... ഒരു പ്രധാനപ്പെട്ട കാര്യം പറയാനുണ്ട്. അനിയത്തീടെ കല്യാണത്തിന് ഡ്രസെടുത്തപ്പോൾ നമ്മൾഫില്ല് ചെയ്ത് കൊടുത്ത കൂപ്പണിന് സമ്മാനമുണ്ടെന്ന് മെസേജ് കിട്ടി, കുടുംബത്തോടൊപ്പം ഉല്ലാസ നഗരിയിൽ ആഘോഷിക്കാൻ നാളെത്തന്നെ ചെല്ലണമെന്ന്, ..... ഏട്ടൻ തൊടിയിലെ പണി നിർത്തി വന്നാൽ നാളെ പോകാനുള്ള തയ്യാറെടുപ്പുകൾ ഇപ്പൊത്തന്നെ നടത്താം."
അപ്പൊ അതാണ് കാര്യം. കുഴപ്പമില്ല. എങ്കിലും ഇതിവിടെ മുഴുമിക്കാതെ ഒരു മടങ്ങിപോക്ക് ആലോചിക്കാനും വയ്യ. ഒരു വെടിക്ക് രണ്ടു പക്ഷിയെ കിട്ടിയതിൽ സന്തോഷിച്ച് അയാൾ സമ്മതം മൂളി.
ഫോൺ പോക്കറ്റിലിട്ട് ചാരിക്കിടക്കുന്ന വാതിൽ പതുക്കെ തുറന്നു. വിജാഗിരിയെല്ലാം ദ്രവിച്ചതു കാരണം കുറച്ചു ബുദ്ധിമുട്ടുണ്ട്. നിലം പൊട്ടിപ്പൊളിഞ്ഞ ഒറ്റമുറിയും കരിപിടിച്ച അടുക്കളയും അയാളെ വരവേറ്റത് മുഷിഞ്ഞ ഒരു നാറ്റത്തോടെയാണ്. കൊട്ടാരത്തിൽ നിന്ന് കുടിലിലെത്തിയതിന്റെ മാറ്റം!
അടുക്കളയിലെന്തോ ഇളക്കുന്നതിന്റെ ശബ്ദം കേട്ട് പതുങ്ങിച്ചെന്നപ്പോൾ അരയിലേക്ക് മാക്സി കയറ്റി ക്കുത്തിവെച്ച് പാത്രത്തിലെന്തോ ഇളക്കുന്നതോടൊപ്പം താളം തെറ്റിച്ച അവളുടെ പിൻഭാഗത്ത് അയാളുടെ കണ്ണുകൾ ചൂഴ്ന്നിന്നിറങ്ങി. കഴുത്തിലൂടെ കയ്യിട്ട് ചേർത്തു പിടിച്ചപോൾ അവളൊന്നു കുതറി. സമയമായിട്ടില്ല, ഇന്നലെ തുടങ്ങിയ വിശപ്പാണ്, ആദ്യമതൊന്ന് മാറ്റട്ടെ, പുറകിലേക്ക് മാറി നിന്നപ്പോൾ തിരിഞ്ഞു നിന്ന അവളുടെ മുഖം ആദ്യമായ് അയാൾ കണ്ടു.
ചെറുപ്പത്തിൽ മരം കയറ്റി കുന്നിറങ്ങി വരുന്ന ഫാർഗ്ഗോലോറിയെ നോക്കി നിന്നതു പോലെയാണ് അയാൾക്കപ്പോൾ തോന്നിയത്. പ്രവാസത്തിലെരിഞ്ഞു തീർന്ന പ്രിയതമന്റെ വേർപാടിനു ശേഷം വിശപ്പകറ്റാൻ കാടുകയറി വന്നപ്പോൾ കാലുകൾ കാട്ടുവള്ളികളിൽ പുണർന്നപ്പോഴും കരിയിലകൾ അരക്കെട്ടിനു കീഴിൽ ഞെരിഞ്ഞമർന്നപ്പോഴും പഴമയുടെ എടുപ്പും തുടിപ്പും ഓരോ അണുവിലും തെളിഞ്ഞു നിൽക്കുന്നത് അയാളറിഞ്ഞു.
ചിരട്ടക്കയിലുകൊണ്ട് ഉപ്പിട്ട കഞ്ഞി വെള്ളം കോരിക്കുടിച്ച് പാത്രം നീക്കി വെക്കുമ്പോൾ കീഴ് ചുണ്ടിനു താഴേക്കു തൂങ്ങിക്കിടന്ന കഞ്ഞിപ്പാട വിരലുകൊണ്ട് നാവിലേക്കുന്തി അവൾ പറഞ്ഞു. ഇപ്പൊ ഇതൊക്കെ കൊണ്ടാണ് മനസിന്റെയും ശരീരത്തിന്റെയും വിശപ്പകറ്റുന്നത്. കൂലി വാങ്ങുന്നതിനുള്ളുള്ള ജോലി തീർക്കുന്നതിലെ ആത്മസംതൃപ്തിക്കു തടസം നിൽക്കുന്നത് കുടുംബം, കുട്ടികളുടെ മുഖം, സമൂഹം, നാട്ടിലെ പേര്, എന്നിങ്ങനെയുള്ള കുറ്റബോധങ്ങളിൽ നിന്നും പിറവി കൊള്ളുന്ന വാക്കുകളാണ്.
ഒടിഞ്ഞു വീഴാറായ കട്ടിലിലേക്ക് നീങ്ങിയ അവളെയും കൊണ്ട് നടന്നപ്പോൾ അവൾ തടഞ്ഞു. വാതിൽ ചാരി പുറത്തേക്കിറങ്ങി. വിശാലമായ റബ്ബർ തോട്ടത്തിൽ നിന്നും വീശിയടിച്ച കാറ്റിൽ അവരുടെ വസ്ത്രങ്ങൾ ഇളകിപ്പറിഞ്ഞു പോയി. പുൽനാമ്പുകൾക്ക് മീതേക്ക് അയാളെയും ചേർത്തു പിടിച്ച് മറിഞ്ഞുവീന്ന അവളുടെ ശരീരത്തെ കരിയിലകൾ പാറി വന്നു പൊതിഞ്ഞു. നിമിഷങ്ങൾ പിന്നിടുന്തോറും അവളിലെ ആസക്തിയും അയാളുടെ മനസിലെ സംഘർഷങ്ങളും വീർപ്പുമുട്ടി പൊട്ടിത്തെറിച്ച കരിയിലക്കൂട്ടിൽ നിന്നും അയാൾ പുറത്തു വന്ന് ചുരുണ്ടു കിടന്ന വസ്ത്രങ്ങളെടുത്ത് ചൂടുപിടിച്ച ശരീരത്തെ തണുപ്പിച്ചു. ധൃതി പിടിച്ച് വീടണയാൻ വേണ്ടി ഒരുങ്ങുമ്പോഴും കൈ മറച്ചു പിടിച്ച മാറിടത്തിനിടയിലേക്ക് രണ്ടായിരത്തിന്റെ ചുളിയാത്തൊരു നോട് ചുരുട്ടിവെക്കാൻ അയാൾ മറന്നില്ല.