mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

old man - mozhi.org

ആ വൃദ്ധപിതാവിന്റെ തലകുമ്പിട്ടുകൊണ്ടുള്ള ഇരുപ്പ് കാണുംതോറും മരുമകളുടെദേഷ്യം ഇരട്ടിച്ചുവന്നു. കോപംകൊണ്ടവൾവിറച്ചു. ഭർത്താവിനെനോക്കി അവൾ കുറ്റപ്പെടുത്തുംപോലെ പുലമ്പിക്കൊണ്ടിരുന്നു.

"ഓ ,നിങ്ങളിങ്ങനെ ഫോണിലും നോക്കിക്കൊണ്ടിരുന്നോ ...ബാപ്പ ,എന്തുചെയ്താലും മിണ്ടണ്ട ,കാരണവർക്കിപ്പോൾ മരിച്ചുപോയ ഭാര്യയ്ക്ക് ആണ്ടുനടത്താഞ്ഞിട്ടാണ് സങ്കടം. ഇവിടുത്തെചിലവുകളെക്കുറിച്ചും... പൈസയുടെബുദ്ധിമുട്ടുകളെക്കുറിച്ചുമൊന്നും അറിയണ്ടല്ലോ.? മൂന്നുനേരം മൂക്കുമുട്ടെ തിന്നുകിടന്നുറങ്ങണം ... അല്ലാതെന്താണ്.? ഈ വീട്ടിലെ കഷ്ടപ്പാടുകളോ... ഓരോദിവസവും ഇവിടെങ്ങനാണ് കഴിഞ്ഞുകൂടുന്നതെന്നോ ഒന്നും അറിയണ്ട .ആ ഒരുചിന്ത ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ പറയില്ലല്ലോ?" ഭർതൃപിതാവിനെനോക്കിപ്പറഞ്ഞിട്ടവൾ കോപത്തോടെ ഉറഞ്ഞുതുള്ളി.

വീട്ടിലെ കഷ്ടപ്പാടുകളെക്കുറിച്ചും, താൻകഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചുമെല്ലാം ... മരുമകൾ കണക്കുപറയുന്നതുകേട്ടപ്പോൾ ആ പിതാവിന്റെ കണ്ണുകൾനിറഞ്ഞുതൂവി. ഈ ചിലവുകളൊന്നും അറിയിക്കാതെ താനും ഭാര്യയുംകൂടി വളർത്തിപഠിപ്പിച്ചുവലുതാക്കിയ ഉദ്യോഗസ്ഥനായ മകനാണ് ഭാര്യയുടെ വാക്കുകൾകേട്ട് മിണ്ടാതിരിക്കുന്നത് എന്നോർത്തപ്പോൾ ...ആ പിതൃഹൃദയം നൊന്തുനീറി.

ഇന്ന് താന്നെടുത്തതീരുമാനനാണ് ... മകനേയും മരുമകളേയും ഇത്രയധികം കോപത്തിനിരയാക്കിയത്. ആ വൃദ്ധൻ മനസ്സിലോർത്തു .

ഈ തവണത്തെ പെൻഷൻപണം കിട്ടിയാൽ... അതുകൊണ്ട് മരിച്ചുപോയ ഭാര്യയ്ക്കുവേണ്ടി ആണ്ടുനടത്തണമെന്ന്മ. നസ്സിൽ തീരുമാനിച്ചിരുന്നു. രാവിലേ ...പെൻഷൻതുകവാങ്ങാനായി ബാങ്കിലേക്ക് പോകാൻന്നേരം തന്റെ തീരുമാമത്തെകുറിച്ചു വീട്ടിൽ പറയുകയും ചെയ്തിരുന്നു.

എല്ലാത്തവണയും പെൻഷൻപണം കിട്ടിയാൽ ...അത് മരുമകളെ ഏൽപ്പിക്കുകയാണ് പതിവ്. അതിൽനിന്നും ഒരുരൂപപോലും താനെടുക്കാറില്ല. അങ്ങനെ ചെയ്യണമെന്നാണ് മകന്റെ നിർദ്ദേശം. പക്ഷേ ,ഇത്തവണ .!

ഭാര്യതന്നെവിട്ടുപിരിഞ്ഞിട്ട് വർഷംനാലാകുന്നു. കഴിഞ്ഞമൂന്നുവർഷവും മരുമകൾക്ക് ഇഷ്ടമായിട്ടല്ലെങ്കിൽക്കൂടിയും ... മകൻ ഉമ്മയുടെ ആണ്ടുകൾനടത്തി. എന്നാൽ ഇത്തവണ, അതുവേണ്ടന്നാണ് മകന്റെതീരുമാനം ... അല്ല, മരുമകളുടെനിർദേശം .

പ്രിയതമയുടെ ആണ്ടിന് ... അവളുടെ ആത്മവിങ്കലേയ്ക്ക് ... ഒരുഹത്തമെങ്കിലും ഓതിച്ചുകൊണ്ട് ദുആ ഇരക്കണം എന്നുണ്ടായിരുന്നു .അതിനു കുറച്ചുപൈസവേണം മകനോടുപറഞ്ഞപ്പോൾ അവൻപറഞ്ഞത് ...എന്റെകൈയിൽ പൈസയില്ല . മൂന്നാണ്ടുനടത്തിയില്ലേ .?ഇത്തവണ നടപ്പില്ല ...ശമ്പളം കിട്ടിയിട്ടില്ല .

അതുകൊണ്ടാണ് പെൻഷൻപണംകൊണ്ട് ... ഇത്തവണ ഭാര്യയുടെ ആണ്ടുനടത്താൻ ...താൻ തീരുമാനമെടുത്തത് .ഈ ഒരുതീരുമാനത്തോടെ പണവുമായി വീട്ടിൽവന്നുകയറിയപ്പോൾമുതൽ തുടങ്ങിയതാണ് ... മരുമകളുടെ ഭ്രാന്തൻഭൽസനങ്ങൾ .മകനാവട്ടെ ഭാര്യയുടെ വാക്കുകൾക്ക് പിന്തുണയേകിക്കൊണ്ട് നിശബ്ദനായി ഇരിക്കുന്നു .

ഏതാനുംസമയത്തെ ആലോചനയ്ക്കുശേഷം ബാങ്കിൽനിന്നും കിട്ടിയ പെൻഷൻപണമത്രയും മരുമകളുടെ കൈകളിലേല്പിച്ചുകൊണ്ട് ആ പിതാവ് നിറകണ്ണുകളുമായി വീട്ടിൽനിന്നും ഇറങ്ങിനടന്നു .പ്രിയതമയെ അടക്കംചെയ്ത പള്ളിക്കാട്ടിലേയ്ക്ക് .

ജീവനുതുല്യം സ്നേഹിച്ച മകൻ തന്നെ മനസ്സിലാക്കാതെപോയാലും ... തന്റെ പ്രിയതമയ്ക്ക് തന്നെ മനസ്സിലാകുമെന്ന് ...ആ പിതാവിന് ഉറപ്പുണ്ടായിരുന്നു .പണകൊടുത്തു താൻപ്രാർത്ഥിക്കുന്നതിലും എത്രയോ പ്രിയപ്പെട്ടതായിരിക്കും ...തന്റെ സാമീപ്യം ...താൻ സ്വയംചെയ്യുന്നപ്രാർത്ഥന .ആ ഓർമ്മകൾ ...വൃദ്ധന്റെ കണ്ണുകളെ ആനന്ദക്കണ്ണീരിലാഴ്ത്തി.

ഈ സമയം തന്റെ കൈയിൽകിട്ടിയ പണമത്രയും ആർത്തിയോടെ എണ്ണിത്തിട്ടപ്പെടുത്തി അലമാരയിൽ അടുക്കിവെക്കുകയായിരുന്നു മരുമകൾ .ഭാര്യയുടെ മുഖത്തെ സന്തോഷം കണ്ടുകൊണ്ട് ആ മകനായ ഭർത്താവ് സന്തോഷിച്ചു .തന്നെ പെറ്റുവളർത്തിയ മാതാവിന്റെ ഓര്മകളോ ,തനിക്കുജന്മംനൽകിയ പിതാവിന്റെ കണ്ണുനീരോ ആ സമയം മകൻ കണ്ടില്ല.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ