മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഇപ്പോഴും കണ്ടേക്കാം
അരണ്ട വെളിച്ചമുള്ള
ഗോവണിച്ചുവട്ടില്‍
പഴയ വക്കീല്‍ ഗുമസ്തന്‍ടെ
വലിയ മേശപ്പുറത്ത്
കെട്ടുകണക്കിന് ഫയലുകള്‍ക്കരികെ
കട്ടകളിലെ അക്ഷരങ്ങള്‍
പകുതിയും മാഞ്ഞ ഒരു
കൊച്ചു ടൈപ്പിംഗ് യന്ത്രം

അക്ഷരങ്ങളിലൂടെ വിരലുകള്‍
അതിവേഗത്തിലോടുമ്പോള്‍
തൊഴില്‍ രഹിതരുടെ സ്വപ്നങ്ങള്‍
ചിറകുവിരിച്ച് മഹാനഗരങ്ങളിലേക്ക്
ചെക്കേറിയിരുന്നൊരു സുവര്‍ണ്ണകാലം

പുരാവസ്തുവില്‍പ്പനകേന്ദ്രങ്ങളില്‍
ചരിത്രമ്യൂസിയം ഹാളിന്‍ടെ മൂലയില്‍
അഗാധമായ നിശ്ശബ്ദതയില്‍
പ്രിയപ്പെട്ടവരാല്‍ ഉപേക്ഷിക്കപ്പെട്ടതിന്‍
നൊമ്പരങ്ങളും പേറി പാതി സുഷുപ്തിയിലൊരു പഴയ യന്ത്രം

വീടിന്‍ടെ പൊടിയണിഞ്ഞ
പഴയ തട്ടിന്‍പുറങ്ങളില്‍
പുത്തന്‍ തലമുറയിലാരും അറിയാതെ
കാണാതെ ,കേള്‍ക്കാതെ
തട്ടുമുട്ടു സാധനങ്ങള്‍ക്കിടയില്‍
വലിച്ചെറിയപ്പെട്ട,കാലങ്ങളായി
മാറുന്ന തലമുറകളുടെ
ആദരവുകളേറ്റു വാങ്ങിയ
പ്രതീക്ഷയും വെളിച്ചവുമായിരുന്ന
ടൈപ്പ്റൈറ്റര്‍ എന്ന
മഹത്തായ യന്ത്രം

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ