ഋതുഭേദമറിയാതെ ഇരവിലും പകലിലും
മൗനം പൊതിഞ്ഞു നീ നിൽക്കയാവാം,
ആരാരെയോ കാത്തു കാത്തങ്ങനെ,
മൗനകാതരയായ്നിൽ പതാവാം..!
കളിവാക്കു ചൊല്ലി തലോടും സമീരന്റെ
കാലൊച്ച കാതോർത്തു നിൽക്കയാവാം
ചപലകാളിന്ദിതൻ കുളിരല ക്കൈകളാൽ
താളം പിടിക്കുന്ന മോഹന വേണുവായ്
ദ്വാപരകന്യയാം രാധികയന്നൊരാ -
ഗോപവാടത്തിലായെന്ന പോലെ
ഒരു വിഭാതത്തിൻ നറുസ്മിതം പോലെ നീ
നീഹാരവൈഡൂര്യമാർന്നങ്ങനെ
ഉദയാരുണെന്റെ വരവു കാത്തല്ലയോ
ഉയരുന്ന ഗദ്ഗദംതെല്ലൊതുക്കി
മൗനമന്ദാരമേ മന്നിലുതിർന്നൊരീ
കണ്ണീർ കണങ്ങളോ നീഹാരബിന്ദുവോ
അരുമയായാരാമസൂന കപോലത്തിൽ
അരുണകിരണങ്ങളാൽ മിന്നി നിൽപ്പൂ..!