തണുത്തുറഞ്ഞിരിക്കും
എത്ര ചൂടാക്കിയാലും
ഉരുകാതെചിലർ
എന്നാൽ ചിലർ ചൂടു കട്ട
പോലെ ജ്വലിച്ചിരിക്കും
എത്ര തണുപ്പിച്ചാലും
തണുക്കാതെ
തൊട്ടാൽ
മെഴുകു പോലെ പൊള്ളും .
ചിലർ സമശീതോഷ്ണത്തിലാണ്
തണുത്തും ഉരുകിയും അങ്ങനെ..
എന്നാൽ ചിലരുണ്ട്...
തീച്ചൂളയിൽ വെന്താലും
തണുത്ത് മരവിച്ചാലും
പുറമെ നല്ലൊരു
ചിരി സമ്മാനിക്കുന്നവർ