നിൻ മുഖം കാണാൻ
എന്നെ നോക്കു
കണ്ണാടി ചൊല്ലി പറഞ്ഞപ്പോൾ....
എൻ മുഖം എന്റെതായിട്ടും
എനിക്ക് കാണാത്ത തെന്തേ....
കണ്ണുകളുണ്ടല്ലോ
കണ്ണുകളിൽ കരിമഷിയെഴുതി ഞാൻ.....
കാതുകളുണ്ടല്ലോ
കാതുകളിൽ കമ്മലിട്ടു ഞാൻ....
നെറ്റിയിൽ പൊട്ടു കുത്തിയതും ഞാൻ.....
എന്നിട്ടും എന്നിട്ടും.... കാണാത്തതെന്തേ എൻ മുഖം .....
നിന്റെ പ്രിയ ചങ്ങാതിയല്ലോ ഞാൻ
കണ്ണാടി മുഖത്തേക്കു
തുറിച്ചു നോക്കിയപ്പോൾ
കണ്ടൂ എൻ മുഖം
പൊയ്മുഖമല്ല
എൻ സ്വന്തം മുഖം
കണ്ണാടി ഇല്ലെങ്കിൽ എൻ മുഖമെവിടെ 😊
ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട....
കണ്ണാടി പോലൊരു ചങ്ങാതി...... ❤️
ആരും ആഗ്രഹിക്കും.....