മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

സമകാലീന ആംഗലേയ കവികളിൽ പ്രശസ്തനായ ഡോൺ പാറ്റേഴ്സൺ എഴുതിയ  'മിഗ്വേൽ' (Miguel in Spanish - മലയാളത്തിലെ മിഖായേൽ) എന്ന കവിത. ഇത് CÉSAR VALLEJO എന്ന പെറുവിയൻ കവി സ്പാനിഷിൽ എഴുതിയ കവിതയുടെ പരിഭാഷയാണ്. അത്ഭുതകരമായ ഒരു കണ്ടെത്തലായിരുന്നു എനിക്കിത്.

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച കവികളിൽ ഒരാളായി കണക്കാക്കപ്പെടുന്ന CÉSAR VALLEJO 1938 വരെ ജീവിച്ചിരിക്കുകയും അതിനോടകം മൂന്നു കവിതാ സമാഹാരങ്ങൾ മാത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. പുരോഹിതനാകാൻ പ്രേരിപ്പിക്കപ്പെട്ട ബാല്യകാലത്തിൽ നിന്നും അദ്ദേഹം പിൽക്കാലത്ത്  നാസ്തികതയുടെയും യുക്തിചിന്തയുടെയും അതിരുകളിലേക്കു കുടിയേറി.  അദ്ദേഹത്തിനുണ്ടായിരുന്ന ശക്തമായ കുടുംബ ബന്ധത്തിന്റെ ചിത്രം 'മിഖായേൽ' എന്ന കവിതയിൽ അനാവൃതമാകുന്നു. കവിയുടെ ആകുലത ഈ കവിതയിലൂടെ അരിച്ചെത്തുന്ന തണുപ്പുപോലെ  നമ്മിലേക്ക്‌ സംക്രമിക്കുന്നു. ഒരു നിമിഷം കവിയോടൊപ്പം നമ്മളും ചോദിച്ചു പോകുന്നു "മിഖായേൽ, നീ തിരിച്ചു വരുമോ?"

 

മിഖായേൽ

നീ ഒഴിച്ചിട്ട ശൂന്യതയ്ക്കരികിൽ
ഈ പഴയ പുറം തിണ്ണയിൽ ഞാനിരിക്കുന്നു.
ഇവിടം ഒരിരുണ്ട കൂപമാണല്ലോ.
നാം കളിക്കുകയായിരുന്നു, ഇപ്പോൾ ... 'അമ്മ വഴക്കു പറയുന്നതു
എനിക്കു കേൾക്കാം "പിള്ളേരെ! ഒന്നടങ്ങു!"
നാം ചിരിക്കും, നീ കണ്ടെത്താത്ത ഇടത്തു ഞാൻ ഒളിക്കാൻ പുറപ്പെടും...
കോവണിയുടെ ചുവട്ടിൽ, തളത്തിൽ, തട്ടുംപുറത്തു്... പിന്നീടു നീ ഒളിക്കും.
മിഖായേൽ, ഒളിച്ചു കളിയിൽ നാം മിടുക്കരായിരുന്നുവല്ലോ.
എല്ലാം ഒടുവിൽ കണ്ണീരിൽ ഒടുങ്ങുന്നു.

 

ആഗസ്തിലെ ആ രാത്രിയിൽ ആരും തന്നെ ചിരിച്ചില്ല
നീ വീണ്ടും ഒളിക്കുവാൻ പോയി, നേരം ഏറെ കഴിഞ്ഞു
പുലരാറായിരിക്കുന്നു. നിന്നെ ഒരിക്കലും കണ്ടെത്താനാവാതെ
നിന്റെ സോദരൻ തിരികെ എത്തിയിരിക്കുന്നു.
അവനു ചുറ്റും നിഴലുകൾ സാന്ദ്രമാകുന്നു, മിഖായേൽ, വേഗമാവട്ടെ,
നീ ഒളിവിൽ നിന്നും പുറത്തു വരുമോ? അമ്മയ്ക്കിതു വിഷമമായിത്തീരും.

-----------

Miguel BY CÉSAR VALLEJO

TRANSLATED BY DON PATERSON

 

I'm sitting here on the old patio
beside your absence. It is a black well.
We'd be playing, now. . . I can hear Mama yell  
"Boys! Calm down!" We'd laugh, and off I'd go  
to hide where you'd never look. . . under the stairs,  
in the hall, the attic. . . Then you'd do the same.
Miguel, we were too good at that game.  
Everything would always end in tears.

 

No one was laughing on that August night
you went to hide away again, so late
it was almost dawn. But now your brother's through
with this hunting and hunting and never finding you.
The shadows crowd him. Miguel, will you hurry  
and show yourself? Mama will only worry.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ