മഴയേ ജാലക വാതിലിൽ
താളം തട്ടി
നീ വീണ്ടും തിമർത്തു പെയ്യവേ
മനസിൽ പഴയ ഓർമകൾ
തകര പോൽ പൊങ്ങും.
താളം തെറ്റിയ നിന്നെ
വരവേൽക്കാൻ
കവി ഹൃദയമില്ല.
തരള സാഹിത്യമില്ല.
തെല്ലു തണുപ്പിലലമുറയിടും
നിന്നെ പുൽകാൻ കുന്നിൻ
മാറിടം ചുരക്കുന്നില്ല.
നിന്റെ തനുവിനെ വാരിപ്പുണരാൻ
പ്രളയ ഭയത്താൽ പുഴയും ഒടുവിൽ
കടലും ഭയക്കുന്നു.
നിന്റെ ഋതുത്വത്തെ തച്ചുടച്ചതീ
ഇരുകാലികൾ
ഭൂവിൽ മുഖസ്തുതി പാടുന്നോർ
തന്നെയികഴ്ത്തിടുമെന്ന നഗ്ന സത്യം
നീയുമറിഞ്ഞീടുക നിശ്ചയം.