മനസ്സെവിടെ എന്ന ചോദ്യത്തിനുത്തരം തേടിയെൻ
കരിമഷി കൂട്ടിലെ മിഴികൾ പരതിനോക്കി
കണ്ടില്ല.
വളയിട്ട കൈകളിലെ ചായം തേച്ച വിരലുകൾ
തിരിഞ്ഞു നോക്കി
കണ്ടില്ല.
മണികൾ കിലുക്കി തളയട്ട കാലുകളും തേടിയലഞ്ഞു
കണ്ടില്ല.
മനസ്സ് നിൻ ഹൃദയത്തിലെന്നു പ്രണയം പറഞ്ഞപ്പോൾ
പിണങ്ങി ബുദ്ധി;
അല്ലല്ല നിൻ തച്ചോറിലെന്ന്...
അതുമല്ല മനസ്സ് നീ തന്നെ;
നിൻതിരുരൂപം തന്നെയെന്ന് നിലക്കണ്ണാടിയും.
മനസ്സെവിടെയെന്നു മനസ്സിലാകാതെ
എൻ മനസേവിടെയെന്ന് മനസ്സിലോർത്തു
മനസ്സ് തേടി ഞ്ഞാനലഞ്ഞു,
പിന്നെയും എൻ മനസേവിടെയെന്ന് മനസ്സിലോർത്തു
മനസ്സ് തേടിഞ്ഞാനലഞ്ഞു.