ലോക ഭൗമദിനം ആചരിക്കുന്നോരീ വേളയിൽ...
പാതയിൽ നിന്നുമിനി ജോലി തുടങ്ങാം നമുക്കെല്ലാം!
ഭൂമിമാതാവിനെ സംരക്ഷിക്കുവാൻ വേണ്ടി നമ്മൾ,
പാതയോരങ്ങളിലെല്ലാം
വൃക്ഷതൈ നടാമിനി!
ഭൂമിക്കു ചൂടേറുന്നു... ജലശ്രോതസ്സുകൾ വറ്റിപ്പോയി...
മാലിന്യം വര്ധിക്കുന്നു...
കാടുകളില്ലാതായീ.
ഈ നില തുടരുകിൽ ഭാവിയിലാർക്കും തന്നെ
ഭൂമിയിൽ വസിക്കുവാൻ സാധ്യമല്ലാതെയാകും!
എത്ര സുന്ദരമാണീ ഭൂമിയെന്നോർത്തീടണം!
ഈശ്വര സൃഷ്ടികളിൽ വച്ചേറ്റവും മഹത്തരം!
കാടുകൾ, മലകളും തോടുകൾ കുളങ്ങളും,
പൂവനങ്ങളുമെല്ലാം നിറഞ്ഞ പുണ്യസ്ഥലം.
കുന്നുകൾ മലകളും ആകവേ നിരത്തി നാം,
കുളങ്ങൾ, പാടങ്ങളും മണ്ണിട്ടു നികത്തി നാം!
മർത്യന്റെ അത്യാർത്തിക്കു കുറവു വന്നില്ലൊട്ടും...
ഭൂമിതൻ ദേഷ്യച്ചൂടിൽ വെന്തുരുകുന്നൂ നമ്മൾ!
പാതയിൽ നിന്നു തന്നെ തുടങ്ങാം നമുക്കിനി
ഭൂമിയിൽ നിക്ഷേപിക്കാം
കവർന്നെടുത്തവയെല്ലാം!
ചൂടകറ്റീടാനിനി വനങ്ങൾ നിർമ്മിച്ചീടം...
മാലിന്യമകറ്റീടാം വായുവും സംരക്ഷിക്കാം.
ഭൂമി മാത്രമേയുള്ളു ജീവികൾക്കാശ്രയമെന്ന,
സത്യത്തെയുൾക്കൊണ്ടിനി
ഭൂമിയേ സംരക്ഷിക്കാം!