മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 
 
(അണിമ എസ് നായർ) 
ഗർഭഗൃഹത്തിന്നു തെക്കു ഭാഗം!
ഉഗ്രകോപിയാം ഇരുസർപ്പ ദർശനം-
കണ്ണിലാളുന്ന തീഗോളമായി
നിലവറ'യെ'യത് മലർക്കേ തുറന്നതും
കണ്ണ് മഞ്ഞയാം പൊൻതിളക്കം
മഞ്ഞലോഹത്തിൽ മുടിവളയരപ്പട്ട-
മരതകം മാണിക്യം പത്മരാഗം
ആദിശേഷനിൽ ശയനപൂകുന്നോന്റെ-
കാൽ നഖം പോലും പൊൻ പ്രഭയാൽ.  
ഭീതിമാറാത്തൊരായിരം ചോദ്യത്തിൻ
നേര് തേടുന്നു മർത്യനിന്നും
യക്ഷിയും നാഗവും  നരസിംഹമൂർത്തിയും 
നിലവറക്കുള്ളിലെ ചുരുളുകളായ് 
'മതിലകം രേഖകൾ' കുനുകുനുക്കുന്നു
ഹേതുവില്ലെങ്കിലും ഭീതി തന്നെ!
 
ഞാനെന്ന ഭാവം വിളക്കിയുരുക്കുന്ന
മാനുഷാ കേൾക്കുക പൂജ്യനായി
കൂരിരുൾ മേൽഗതി പൂകിയെന്നാകിലേ
കതിരോന്ന് സാധ്യമോ മറനീക്കിടാൻ.
 
ഇടിവെട്ട്  പോലവേ ചിറകറ്റു വീണൊരാ
വിധിയെ വളയ്ക്കുവാൻ കൂട്ടമായി
അമിക്കസ് ക്യൂറിയും ക്യാമറാക്കൂട്ടവും
നിലവിളിച്ചോടിയൊളിച്ചീലയോ?
 
'പത്മനാഭാ നിന്നിൽ തുട്ടെന്ന്' പഴമക്കാ-
രോതിടും നേരിന്ന് നേർക്കാഴ്ച്ചയായ്  
അത് തുറക്കരുത്, തുറക്കപ്പെടരുത്
ആചാരമതു നൽകും ഭാരമെന്ത്?
 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ