(Padmanabhan Sekher)
പുലരും മുമ്പേ കണ്ണുകൾ ചിമ്മി
പാൽ പാത്രങ്ങളുമായ് ഇടവഴി
തോറും ഇരുട്ടിൽ നടന്നൊരു കാലം
വഴിയിൽ കണ്ടോരു ശ്വാനനെ
കയ്യിൽ കരുതിയ കമ്പുകൾ
കാട്ടി പായിച്ചൊരു ബാല്യകാലം
കളകൾ ചവിട്ടി കാലുകൾ തെന്നി
ചെളിയിൽ വീണ് കരഞ്ഞ കാലം
കുളിരു ചൊരിഞ്ഞൊരു മഴയിൽ
കുടയുടെ കീഴിൽ ചെളി വെള്ളം
തെപ്പി നനഞ്ഞു നടന്നൊരു കാലം
കുട്ടിക്കാല കുസ്രുതി നിറഞ്ഞ
നല്ല കാലം എന്റെ ബാല്യകാലം
അത്തിമര ചോട്ടിൽ അന്ന്
കുട്ടുകാരൊത്തു കളിച്ച ശേഷം
കപ്പയും കാന്താരിയും തിന്നശേഷം
കല്ലട ആറ്റിൽ കുളിച്ചു തോർത്തി
അയലത്തെ മാമ്പഴം എത്ര കട്ടു
വേലികൾ മതിലുകൾ എത്ര ചാടി
കാലുകൾ മുട്ടുകൾ എത്ര പൊട്ടി
അയലത്തെ പയ്യനെ തള്ളിയിട്ട്
തലയിലടിച്ചു ചെളിയിൽ തള്ളി
അങ്ങനെ തോന്യാസം എത്രകാട്ടി
അതിനെല്ലാം ശിക്ഷകൾ എത്ര കിട്ടി
എന്നാലും കുസ്രുതികൾ എന്നും കാട്ടി
ഒന്നാം മണി അടി കേട്ട പാടെ
ഓടികിതച്ചു ക്ലാസ്സിൽ എത്തി
സന്ധി പ്രയോഗങ്ങൾ ചിന്തിച്ച്
പ്രാസങ്ങളെല്ലാം പ്രയാണത്തിലായ്
വ്രുത്തങ്ങൾ ചുറ്റിലും ന്രുത്തമിട്ടു
അലങ്കാരമെല്ലാം അഴിഞ്ഞു വീണു
ഒപ്പം കൂട്ടിക്കിഴിച്ച ഗണിതങ്ങളും
അതിനെല്ലാം ചൂടുള്ള പ്രഹരങ്ങൾ
ഇരു കരങ്ങളിലും ഏറ്റു വാങ്ങി
അന്നത്തെ കാര്യങ്ങൾ ഓർത്താൽ
പഞ്ചാഗുലീയങ്ങൾ വിറച്ചു പോകും
ഉച്ച വെയിലിൻ തണലുപറ്റി
വെള്ളം കുടിച്ചു വിയർത്തു നിന്നു
ഒന്തി തൊടീലിൽ തോറ്റ പാടെ
അടിപിടി കൂടി അതിനു വേണ്ടി
ചൂരൽ കഷായം അതിനും മോന്തി
അങ്ങനെ കോപ്രായം എത്ര കാട്ടി
ഓർമ്മകൾ ഓടികളിക്കും എൻ
ചിത്തത്തിൽ ഓടികളിക്കാറുണ്ട്
ഈ സ്മരണകൾ ഇന്നു മെന്നിൽ
അന്നത്തെ കാര്യങ്ങൾ ഓർത്തീടുകിൽ
ഒരു നഷ്ടബോധം മിന്നി മനസ്സിലെത്തും
കാലങ്ങൾ കോലങ്ങൾ മാറിയെന്നാകിലും
ശീലങ്ങൾ എല്ലാം അതന്ന് പോലെ