മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

 

(T V Sreedevi )

പ്രണയത്തിനാൽമാത്രം ദീപ്തമാകുന്നൊരു 
പ്രഭയുണ്ട് മർത്ത്യന്റെയുള്ളിൽ.

പ്രണയത്തിനാൽ മാത്രം നിറയുന്നൊരു-
നീലക്കടലുണ്ട് നയനങ്ങൾക്കുള്ളിൽ.

പ്രണയത്തിനാൽ മാത്രം വിരിയുന്ന സ്വപ്‌നങ്ങൾ 
ഒരുപാടു നിറയുന്നു മനസ്സിൽ.

പറയാതെ പറയുന്ന വാക്കുകൾ ചേർത്തൊരു 
നിറയുന്ന മൗനസരോവരവും.

പ്രണയത്തിനു മാത്രം നൽകുവാനാകുന്ന 
സുഖമുണ്ട് നിത്യം മനസ്സിൽ.

പ്രണയിനിക്കൾക്കായി മാത്രം വിരിയുന്നു,
പുലരികൾ, സന്ധ്യകളെന്നും. 

പുതുമഴയേറ്റപോൽ കുളിരും തനുവിനെ,
പൊതിയുന്നു പ്രണയത്തിൻ കൈകൾ. 

വിരിയുന്ന പൂവിലും പുൽക്കൊടിത്തുമ്പിലും
നിറയുന്നു പ്രണയ സുഗന്ധം.

അതുവരെയണിയാത്ത രോമാഞ്ച കഞ്ചുക-
മണിയിച്ചിടുന്നൂ പ്രണയം. 

കൈകോർത്തു സ്വപ്നലോകത്തിൽ വിഹരിക്കാൻ,
കൊതിയേറെ നൽകുന്നു പ്രണയം.

പ്രണയത്തിനാൽ മാത്രമെന്നും നിറയുന്ന
മധുചഷകമുണ്ട് മനസ്സിൽ.

ചെമ്പനീർപ്പൂക്കൾതൻ ഇതൾ ചേർത്തു നിർമ്മിച്ച
പ്രണയകൂടാരത്തിനുള്ളിൽ; 

ഒരുനോക്കുകാണുവാനെന്നും കൊതിക്കുന്ന,
ഹൃദയവുമായ് നിൽപ്പൂ പ്രണയം.
 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ