മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

പ്രണയം കാട് പോലെയാണ്
വശ്യമായ സൗന്ദര്യം
നിഗൂഢമായ രഹസ്യം
ചില സമയം അഭിവാഞ്ഛ
ചില സമയം മരണഭയം


ദിക്കറിയാതെ
വഴിയറിയാതെ
അതിൽ നടന്നു തളരുമ്പോൾ
രക്ഷക്കായി മുറവിളി
എങ്കിലും
പുറത്ത് എത്തിയ ഉടനെ
വീണ്ടും അതിലേക്ക് പോകാൻ തുടിക്കും
കാട് പൂക്കുന്നതു കാണാൻ
പ്രണയം പുഷ്പിക്കുന്നതും.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ