അരുതെന്നു കെഞ്ചിയിട്ടും
നീ കുത്തിനിറച്ച ദഹിക്കാത്ത പ്ലാസ്റ്റിക്കാൽ
എനിക്ക് ശ്വാസം മുട്ടുന്നു.
എന്റെ മനോവിഷമം
കണ്ട് ഹാഷ്ടാഗുമായി മേഘം കാലം തെറ്റിക്കരഞ്ഞു.
വല്ലാതെ ദാഹിച്ച എനിക്ക്
നീ മുറ്റത്തുപാകിയ സിമന്റ്
പരിചയാൽ തൊണ്ടനനക്കാനെ ആയുള്ളൂ.
കൂടെപിറപ്പിനെ പിഴുതെറിഞ്ഞ്
വിദേശിക്ക് നിലം ഒരുക്കി
നീ എന്റെ തൊണ്ടയിലെ
നനവും വലിച്ചെടുത്തു.
ഇത്രയൊക്കെ നോവിച്ച നീ
പിന്നെയും എന്റെ കാൽ
തുളച്ചു, വേദന കടിച്ചിറക്കവെ
മുറിവിൽ വെടിമരുന്ന് വെച്ച് നീ നിന്നിലെ ക്രൂരനെ
തുറന്നുകാട്ടി.
നീറ്റൽ അസഹനീയമായി
ഞാൻ ഇറങ്ങിനടന്നപ്പോൾ
വീണ്ടും നിന്റെ പഴി
നശിച്ച ഭൂചലനം എല്ലാം
താറുമാറാക്കി.