പാതിരാ നേരത്ത്, ഇന്നലെ വാനത്ത്
ആതിരാ താരെയെ കണ്ടു, ഞാൻ
ആരുമുണ്ടായിരുന്നില്ലെന്റെ ചാരത്ത്
പാരും, ഈ കാറ്റുമല്ലാതെ.
ദൂരെ, കുന്നിൻപുറത്തേതോ മരക്കൊമ്പിൽ
പാവമൊരു രാപ്പാടി കേണിരുന്നു. ഞാനുമാ താരയും,
ആരും പഠിപ്പിയ്ക്കാ -
താ പക്ഷി പാടുന്ന കേട്ടിരുന്നു.
ഏതെങ്കിലും രാഗം
ആ ഗാന നിർഝരിയിൽ
ആലോലമൊഴുകുന്നുണ്ടാവാം
ഞാനറിഞ്ഞീലെനി-
യക്കറിയുവാനാകില്ല
പാടാനും, കേൾക്കാനും എന്യേ
താരകം ചൊല്ലി,
"നീ എന്നെ സ്നേഹിപ്പതു
കാരണം തേടിയിട്ടാണോ?
നീയൊരു മിഥ്യ, ഞാൻ
വേറൊരു മിഥ്യയും
നീ പോകും യാത്രയേ സത്യം.
നിൻ വഴിത്താരയിൽ തത്വം."