(Jyotsna Manoj
ചിരിച്ചില്ലേൽ അഹങ്കാരി
ചിരിച്ചാൽ ശൃംഗാരി
മിണ്ടാതിരുന്നാൽ ഗമക്കാരി
മിണ്ടിയാൽ വായാടി
സത്യം പറഞ്ഞാൽ അധികപ്രസംഗി
സത്യം പറഞ്ഞില്ലെങ്കിൽ കള്ളി
പറഞ്ഞത് നടന്നാൽ യ്യോ കരിനാക്ക്
പറഞ്ഞത് നടന്നില്ലേൽ യ്യേ പാഴ്‍നാക്കു
അയല്പക്കത്തു പോയില്ലെങ്കിൽ മൂശേട്ട
അയല്പക്കത്തു പോയാൽ നുണച്ചി
നീണ്ട മുടിയുണ്ടെങ്കിൽ വീടിനുദോഷം
നീണ്ട മുടിയില്ലെങ്കിൽ മൊട്ടച്ചി
സങ്കടത്താൽ കരഞ്ഞാൽ മൂദേവി
കരഞ്ഞില്ലെങ്കിലോ ഫൂലൻദേവി
പഠിച്ചാൽ ഓ പുസ്തകപ്പുഴു
പഠിച്ചില്ലെങ്കിലോ ഓ കെട്ടിച്ചുവിടാം
കെട്ടിയോന്റെ വീട്ടിലെ മുറ്റമടിച്ചാൽ പുത്തനച്ചി പുരപ്പുറം തൂക്കും
കെട്ടിയോന്റെ വീട്ടിലെ മുറ്റമടിച്ചില്ലേൽ വിത്തുഗുണം പത്തുഗുണം