പാടാത്തപാട്ടിന്റെ മാധുര്യമാണു നീ
ചൂടാത്ത സൗഗന്ധികപ്പൂസുഗന്ധവും

തീരംതകർത്തുപായുന്ന മന്ദാകിനീ
വേഗപ്രവാഹചൈതന്യവും നീ..!

പൂക്കും വനമുല്ലയേകിയ സൗരഭ -
മേന്തിവരുന്നൊരിളംതെന്നലാണു നീ...

സപ്തവർണാഞ്ചിതമാരിവിൽ ഭംഗിയും
സപ്തസ്വരശ്രുതി കീർത്തനവും....!

അരുണോദയത്തിന്റെരാഗിലഭാവവും
അസ്തമയത്തിന്റെശാന്തിയും നീ

അലയാഴിപാടുന്നസാമസംഗീതവും
ആഴക്കടലിന്നപാരതയും

പഞ്ചമംപാടും കുയിൽനാദവും മുഗ്ദ്ധ -
മന്ദഹാസത്തിന്റെ മാസ്മരഭംഗിയും. .....

ഇല്ലെന്റെതൂലികയ്ക്കാവില്ല നിന്നിലെ -
നന്മയെച്ചെമ്മേ വരച്ചീടുവാൻ!

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ