മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

പാതി വഴിയിൽ നിന്നും നീയെന്നെ തിരിച്ചയച്ച പരിഭവം
ഒരു നെരിപ്പോടായ് ഉള്ളിൽ കാത്തു വെച്ചിരിക്കുന്നു
മരണം വരെയും പ്രണയം മറന്നിടാൻ
മൗനം കൊണ്ടൊരു മുൾവേലി അനായാസം നീ തീർത്തു 
അത്രമേൽ  ഇഴുകിച്ചേർത്ത കണ്ണികൾ


കണ്ണീരാൽ കുതിർത്ത് നീ പൊട്ടിച്ചെറിഞ്ഞു
അളവറ്റ നോവിലും ഞാൻ നിന്നെ വെറുതേ നോക്കി 
പ്രണയത്തിനു ഭ്രഷ്ടു കല്പിച്ചവരെ നീ പൂജിക്കയും 
ഞാൻ വെറുക്കുകയും ചെയ്തു
എന്നും നാമങ്ങനെയായിരുന്നല്ലോ കാഴ്ചയും
കാഴ്ചപ്പാടുകളും എല്ലാം ഒട്ടടക്കം വിഭിന്നം
എങ്കിലും  സ്നേഹത്തിൻ്റെ നീരുറവ 
പ്രണയത്തെ ജീവിപ്പിച്ചു കൊണ്ടെയിരുന്നു
നിൻ്റെ ഓർമ്മകൾ എന്നിൽ ഉതിർക്കുന്ന
കണ്ണീർ കലർന്ന ജലപാനങ്ങളിലും
ഞാൻ നിന്നെ  ഓർത്തുകൊണ്ടിരിക്കുന്നു
ഒപ്പം മൗനം കൊണ്ടു നീ തീർത്ത മുൾവേലിയും

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ