ഏഴു നിറങ്ങളില്‍ കാണാമഴവില്ലായ്
കടന്നു പോകും കാലം.
വെളുത്ത പുലരിയില്‍
പ്രതീക്ഷയുടെ ഹരിതപ്രഭ.
ശാന്തമായ സാഗരത്തില്‍
ഒാളങ്ങളായ്, ഒറ്റപ്പെട്ട
മോഹങ്ങളുടെ വേലിയേറ്റങ്ങളായ്
പടരും വിണ്ണിന് അഗാധനീലിമ
ഇടയിലൊറ്റപ്പെട്ട കരിമേഘങ്ങളായ്
നിരാശയുടെ പടരുന്ന കറുപ്പ്.
ഒടുവില്‍ കുടുതേടും പറവകള്‍ക്കൊപ്പം
വിട പറയും സന്ധ്യയുടെ കവിളില്‍
വിഷാദത്തിന് കുങ്കുമവര്‍ണ്ണം
തമസ്സില് നിന്നു പുതിയൊരു
മാറ്റത്തിന് പ്രകശത്തിലേക്കനുസ്യൂതം
തിരിയുന്ന പരിണാമചക്രം.