നീ മുന്നിൽ ഞാൻ പിന്നിൽ
ഞാൻ മുന്നിൽ നീ പിന്നിൽ
എങ്കിലും നാം വിശ്രമം സമം.
ആദ്യമാദ്യം രൂപസൗന്ദര്യം
ഏകമാകിലും കാലപ്പഴക്കത്തിൽ
നാം വികലർ, വിരൂപർ.
ഏകനായ് നിലനിൽപ്പ്
നമുക്കിരുവർക്കുമില്ല; തമ്മിൽ
എതിരിടാൻ ഭാവവുമില്ല.
നമുക്കു വേലയും വിശ്രമവും
ഒരുപോലെ,
പ്രവേശനവും നിരോധനവും ഒന്നിച്ചു.
നമ്മളിലൊരാൾ നശിച്ചാൽ
നിലക്കുമീ ജീവിതം
ഇരുവർക്കുമൊരുപോലെ.
ഒടുവിൽ നീ എവിടെയോ
ഞാനെവിടെയോ
നീ ആർക്കും പകരമാകില്ല ഞാനും.