മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

പ്രതീക്ഷയുടെ 
ഒൻപതു മാസങ്ങളെ
മണ്ണിൽ താഴ്ത്തി 
നിങ്ങൾ നന്നായി 
കൈ കഴുകിയിരിക്കുന്നു. 
പതിനാലു മണിക്കൂറിന്റെ 
അലച്ചിലിന് - ഒരു 
വ്യാഴവട്ടക്കാല ദൈർഘ്യം. 

ജനപ്പെരുപ്പമാണല്ലോ 
മുഖ്യ പ്രശ്നം !!!
രണ്ട് പൗരന്മാർ - തൽക്ഷണം 
കുറഞ്ഞെന്നാശ്വസിക്കാം.  

യൂട്രസിന്റെ അനാട്ടമി 
മനഃപാഠമോതിയപ്പോൾ 
ആശാന്റെ' കരുണ 'കൂടെ
ഉറക്കെ ചൊല്ലാമായിരുന്നു. 
നങ്ങേലി കൊടുത്ത 
പാവയും പീപ്പിയും 
പൊട്ടിത്തകർന്നിന്നലെ 
വാവിട്ടു കരഞ്ഞുവത്രേ  

ഗർഭസ്തരത്തിലെ 
നേർത്ത പാളിയിൽ 
പറ്റിപ്പിടിച്ചിരുന്ന 
രക്തതുള്ളികൾ 
പേടിച്ചു വിളറി 
നേർത്തു നേർത്ത് 
തൂവെള്ളയായിക്കാണും.                              

അലംഭാവമത്രമേൽ 
അസഹനീയമാംവിധം               
അധപതിച്ചു കിടന്നുരുളുന്നു. 
നെഗറ്റീവിനും പോസിറ്റീവിനുമിടയിൽ 

രക്ഷിക്കാൻ ശ്രെമിച്ചുള്ള
പതിവ് നാടകമെങ്കിലും 
ആകാമായിരുന്നില്ലേ....  

ഇന്നു മുതൽ 
നിങ്ങൾക്ക് മുകളിൽ 
ഗർഭാശയ പാളികൾ 
കാലത്തിന്റെ ഈർച്ചവാളിൽ 
പൊതിഞ്ഞു തൂങ്ങിയാടും. 

പക്ഷെ, 
ഇനിയുമവർ തങ്ങൾക്കായി 
വളഞ്ഞ പാതകൾ സൃഷ്ട്ടിച്ചു 
കൊണ്ടേയിരിക്കും........ *


* ബൈബിൾ വചനം 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ