മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

(Padmanabhan Sekher)

ആ കൊല അയൽവക്കത്തെ കൊല
ഈ കൊല എന്റെ മുറ്റത്തെ കൊല

പകൽ കൊല കുത്തി കൊല
അന്തി കൊല അറിയാ കൊല

രാ കൊല ചതി കൊല
തീ കൊല തീവെട്ടി കൊല

കണ്ടറിയാ കൊല കാട്ടു കൊല
കണ്ടറിഞ്ഞ കൊല നാട്ടു കൊല

ചിന്ത കൊല കൊല്ലാ കൊല
ചന്ത കൊല വാഴ കൊല

കരുതി കൊല കുരുതി കൊല
തെങ്ങിൻ കൊല തേങ്ങാ കൊല

പൂ കൊല കടലാസ് പൂവിൻ കൊല
പൂജ കൊല തെങ്ങിൻ പൂ കൊല

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ