(Padmanabhan Sekher)
തല എണ്ണ മാറി തേച്ചതോ
തല വെള്ളം മാറി കുളിച്ചതോ
തല ചിന്തയാൽ വെന്തതോ
തല ചന്ദ്രനായി വിളങ്ങിയതോ
കാറ്റിൻ ദിശ ചലിച്ചപ്പോൾ
കൊഴിഞ്ഞ കാലത്തിൻ ചിതയിൽ
പുരുഷ്വത്വത്തിൻ ചന്തത്തിൽ
കഴിഞ്ഞ കാലത്തിൻ ചിന്തയിൽ
എന്തെന്നറിയാതെ ഞാൻ കുഴങ്ങി
കാലം കാണിച്ച ചതിയിൽ
തിളങ്ങും പ്രഭാതത്തിൽ
മൃദുലമാം പ്രതലത്തിൽ
എണ്ണ പുരണ്ട കരങ്ങളാൽ~
തലോടി നിൽപ്പൂ ഞാൻ
ഈ എൻ കഷണ്ടിയിൽ