(O.F.PAILLY Francis)
കച്ചക്കെട്ടിക്കരിച്ചു കളഞ്ഞു ഞാൻ ,
സ്വന്തമായുള്ളൊരെൻ ജീവിതത്തെ.
നന്നാകില്ലെന്നറഞ്ഞിട്ടും ഞാൻ നിൻ്റെ,
പാദങ്ങൾ രണ്ടും കഴുകിയില്ലേ?
നാക്കുനീട്ടി പറയണം നീയൊരു ,
നായിൻ്റെ മോനായിരുന്നുവെന്ന്.
കാൽവരിയറിയാത്ത കർദ്ദിനാളെങ്ങനെ,
കാതോർത്തിരിക്കും ജനത്തിനായ്.
കാലഹരണപ്പെട്ട കാഴ്ചയല്ലേയെങ്ങും,
കത്തിജ്ജ്വലിച്ചിടുന്നിതും സദാ.
കർദ്ദിനാളും പിന്നെ കത്തനാരവവും
കാണും ജനത്തിനു കാഴ്ചയായി.
കാൽവരിയേറാൻ കഴിയാത്ത പാവങ്ങൾ,
കരുണതേടിയലയുന്നു മലയാറ്റൂരിൽ.
കാശില്ലാത്തവർ മലയാറ്റൂരിലായാലും
കാത്തുകൊള്ളും നിൻ്റെ കാശുകൊണ്ട്.
കഷ്ടം! ഇതെത്രയോ മാരകപാപം,
മർത്ത്യാ നീയൊന്നറിഞ്ഞുവെങ്കിൽ.
പൈലി.ഓ.എഫ്
തൃശൂർ.