ചതികൾക്കു രൂപഭേദങ്ങൾ വന്നു,
കെണിയൊരുക്കും ആപ്പുകൾ വന്നു.
നോട്ടിൻ മണമുള്ള വാക്കുകളെയ്ത്,
ആപ്പിലാക്കുന്നു സമർഥമായി ചിലർ.
ഈടുകളേതുമില്ലാതെയുടനെ,
വാഗ്ദാനദായകർ നോട്ട് നൽകുന്നു.
വായ്പയെടുത്തോനേറെയടയ്ക്കുന്നു,
ബാധ്യത കള്ളക്കണക്കാൽപ്പെരുകുന്നു.
വിസ്സമതമൊന്നു ചൊല്ലിയാലോ
ഭീഷിതരായ് മാറും നമ്മൾ.
അപമാനച്ചുഴിയിൽ വീഴുവോരെല്ലാം,
നാളെകൾ കാണുവാൻ മടിക്കുന്നു.