മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

ഓണത്തിനൊരു ചെറു പൂക്കളം തീർക്കുവാൻ
ഒരുപിടി പൂക്കളിറുത്തു ഞങ്ങൾ
ചേലുള്ള പൂക്കളിറുക്കുവാനങ്ങനെ
ഓണപ്പുടവ ഉടുത്തു ഞങ്ങൾ


ഒന്നല്ല രണ്ടല്ല ഓരിലക്കുമ്പിളിൽ
ഒത്തിരി പൂക്കളിറുത്തു ഞങ്ങൾ
ഓണമൊന്നീ തിരുമുറ്റത്തൊരുക്കുവാൻ
ഒന്നിച്ചു വന്നോണ തുമ്പികളും
ഒരു ചെറു വൃത്തത്തിൽ ഒരുപിടി പൂവിട്ടു
ഒരുമലർ പൂക്കളം തീർത്തു ഞങ്ങൾ
ഈ മലർ പൂക്കളം കാണുവാൻ മാവേലി
മന്നൻ വരുന്നത് നോക്കി ഞങ്ങൾ
മാവേലി മന്നനു സന്തോഷമാകുവാൻ
ഓണസദ്യയൊരുക്കി ഞങ്ങൾ
ഓണപ്പാട്ടുകൾ പാടിക്കൊണ്ടങ്ങനെ 
ഓണക്കളികൾ കളിച്ചു ഞങ്ങൾ
തുമ്പക്കുടമതിൽ പാലടവച്ചിട്ട്
ഓണനിലാവു വരവേറ്റു ഞങ്ങൾ...

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ