mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 
ഓർമ്മ യിലെ  വലിയ വിപ്ലവം
ഈ  അടച്ചിരിപ്പുകാലത്താണ് 
അണപൊട്ടിയൊഴുകിയത് 
ഓർമ്മ   കുത്തുവിളക്കുമായി 
സ്വതന്ത്രമായി തിരിച്ചു നടക്കുന്നു.
അകലം പാലിക്കപ്പെടുന്നത് 
ശരീരങ്ങൾ തമ്മിലാണ് 
വ്യഭിചരിക്കപ്പെടുന്ന ഓർമ്മകൾ 
എന്തെന്നില്ലാതെ നാട് ചുറ്റുകയാണ് 
                     
കഴിഞ്ഞ വിഷുവിനു പടക്കമില്ലാത്തതിന് 
അമ്മയെ തല്ലിയവന്റെ മുഖം 
ആളുകൾ കൂടിയ നഗര പ്രദേശങ്ങൾ 
വഴിക്കച്ചവടങ്ങൾ തുണിത്തരങ്ങൾ 
ആൾ ദൈവങ്ങളെ കാണാൻ 
തടിച്ചു കൂടിയ വിശ്വാസികൾ  

കണികാണാൻ നീണ്ട വരിയുടെ 
അവസാനം ദക്ഷിണയില്ലാതെ 
കാത്തുനിന്നവന് തീർത്ഥം കൊടുക്കാതെ 
പുഛിച്ച പൂജാരി 
പണക്കൊഴുപ്പിന്റെ പ്രഹസനത്തിന്റെ 
മത്സരങ്ങളുടെ വിവാഹവേദികൾ 
പുത്തൻ കാറിൽ തലങ്ങും വിലങ്ങും 
പായുന്ന പ്രവാസി പുത്തൻപണക്കാർ 
                   
വെളിച്ചം കോറി വരയ്ക്കപ്പെടുന്ന 
ദുരൂഹതയുടെ രഹസ്യങ്ങൾ 
ഇരുട്ടിൽ ശരീരം വിൽപ്പനയ്ക് 
വെച്ചു കാത്തിരുന്ന ചുവന്ന തെരുവുകൾ
 
മത്സരവേഗത്തിന്റെ ബാക്കിപത്രമായി 
ദിവസവും നിണമൊഴുകുന്ന പാതകൾ 
നിയോൺ വെളിച്ചത്തിൽ ലഹരിപ്പുക 
ചുമച്ചു തുപ്പുന്ന ആഡംബര ഹോട്ടലുകൾ
ഭോഗാസക്തിയുടെ തീച്ചൂളയിൽ 
വെന്തു മരിച്ച ജീവിതങ്ങൾ  
                 
ഓർമ്മ  തിരിച്ചു നടക്കാനൊരുങ്ങവെ 
ഉമ്മറപ്പടിയിൽ  എന്റ  നായ !
വീട് കാവൽക്കാരനായിരുന്നു 
ഇപ്പോൾ നാടുചുറ്റി വന്നിരിക്കയാണ്                
എപ്പോഴൊക്കെയൊ  അവൻ  
ചങ്ങലയിൽ എന്നെക്കാത്ത്
അനങ്ങാതെ കിടന്നിരുന്നു                
 
ഓർമയുടെ അവസാന നിശ്വാസങ്ങളിൽ മുഴുവൻ
തിരക്കുപിടിച്ചോടിയ നാളുകളാണ്
അതിജീവനത്തിന്റെ അവസാന രാത്രികളിൽ   
കാണാതെ പോയ സ്വപ്നങ്ങളൊക്കെയും 
ഞാൻ അകലം പാലിച്ചോർത്തെടുക്കയാണ്. 
       

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ