(Sohan KP)
മഞ്ഞിന്‍ മുഖപടം മെല്ലെ
നീക്കിയെത്തുന്നു
ഒരു കുഞ്ഞു സൂര്യന്‍
പുല്‍ക്കൊടികളില്‍, പൂന്തളിരുകളില്‍
തിളങ്ങും മഞ്ഞു തുള്ളികള്‍
പുഞ്ചിരി ക്കുളിരായ് വീശിയകലുന്ന
പുലര്‍കാലമന്ദമാരുതന്‍
ഉദയകിരണങ്ങളില്‍ പ്രഭ ചൊരിയും
നവമേഘജാലപ്രഭ
അരുണോദയകാന്തി ചുവപ്പില്‍
അരുണിമയില്‍ വിളങ്ങും ഗിരിനിരകള്‍
നിരവധി വെള്ളിനൂലുകളായൊഴുകി
അരുവിയില്‍ നിപതിക്കും നീരുറവകള്‍
തിളങ്ങും വെള്ളിവെയിലില്‍
വയല്‍പ്പരപ്പുകളുടെ ഇരുണ്ട പച്ചയില്‍ നിന്ന്,നീലവിണ്ണിലേക്ക്
പറന്നു പൊങ്ങും വെള്ളകൊറ്റികള്‍
പാതയോരത്തെ പടര്‍പ്പുകളില്‍
വിടരും പേരറിയാ വര്‍ണ്ണപുഷ്പങ്ങള്‍
നക്ഷത്രവിളക്കുകളോരോന്നായ് അണച്ച്,അകലെ
ആകാശക്കോണിലപ്പോഴും
മായാതെ, മങ്ങിവിളറിയ ഒരു ചന്ദ്രക്കല
കാറ്റാടി മരങ്ങളതിരിടുന്ന
ശാന്തമായ കടല്‍ത്തീരം
വീണ്ടും മങ്ങകലെ നിന്നുമെത്തും
തിരകളുടെ ഘോഷം
സമയത്തേരില്‍ ചക്രങ്ങളുരുരുളും
ദ്രുതതാളലയങ്ങളില്‍
കാലത്തിന്‍ ഗോപുരവാതിലില്‍ നവനവനൂപുര മണികള്‍ തന്‍ നാദം
വീണ്ടും മുഴങ്ങുന്നു