(പൈലി.ഓ.എഫ്)
അന്തിമയങ്ങും നേരത്തു നിൻമുഖം,
മുദ്രിതമായെൻ്റെയുള്ളിൽ.
സുരഭിലയാമങ്ങൾ ശ്രുതി മീട്ടിയെത്തി,
സ്വപ്നാടകയെപ്പോലെ.
നിരുപമ സ്നേഹത്തിനാഴങ്ങളിൽ കണ്ടു,
നിദ്ര പുണരാത്തയെൻ നീർമിഴികൾ.
നിനവിലെൻ ചിത്തം നിർവൃതി തേടി,
യവനികക്കുള്ളിൽ മറഞ്ഞു.
നിശയുടെ മാറിൽ ഇളം ദളങ്ങളായ്,
വസന്തരാവിൽ ഒരുങ്ങിവന്നു.
ചിരകാലമോഹം സഫലമായെന്നിൽ,
ഒരു നിശാഗന്ധി പോൽ മിഴിതുറന്നു.
സ്വപ്നംകൊണ്ടൊരു മണ്ഡപം തീർത്തു ഞാൻ,
സ്വർണ്ണമയൂരങ്ങൾക്കിടയിൽ.
വർണരാജികൾ വിണ്ണിലൊളിപ്പിച്ച
വർണപുഷ്പങ്ങൾ പോലെ.
നിദ്ര പുണരാത്തയെൻ നീർമിഴിയിലന്നു
നിശാശലഭങ്ങൾ നിഴൽ വിരിച്ചു.
മുദ്രിതമായെൻ്റെയുള്ളിൽ.
സുരഭിലയാമങ്ങൾ ശ്രുതി മീട്ടിയെത്തി,
സ്വപ്നാടകയെപ്പോലെ.
നിരുപമ സ്നേഹത്തിനാഴങ്ങളിൽ കണ്ടു,
നിദ്ര പുണരാത്തയെൻ നീർമിഴികൾ.
നിനവിലെൻ ചിത്തം നിർവൃതി തേടി,
യവനികക്കുള്ളിൽ മറഞ്ഞു.
നിശയുടെ മാറിൽ ഇളം ദളങ്ങളായ്,
വസന്തരാവിൽ ഒരുങ്ങിവന്നു.
ചിരകാലമോഹം സഫലമായെന്നിൽ,
ഒരു നിശാഗന്ധി പോൽ മിഴിതുറന്നു.
സ്വപ്നംകൊണ്ടൊരു മണ്ഡപം തീർത്തു ഞാൻ,
സ്വർണ്ണമയൂരങ്ങൾക്കിടയിൽ.
വർണരാജികൾ വിണ്ണിലൊളിപ്പിച്ച
വർണപുഷ്പങ്ങൾ പോലെ.
നിദ്ര പുണരാത്തയെൻ നീർമിഴിയിലന്നു
നിശാശലഭങ്ങൾ നിഴൽ വിരിച്ചു.