mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

(Siraj K M)

ഇരു ധ്രുവങ്ങളാം
പുലരിക്കും സന്ധ്യക്കുമിടയിൽ
തീക്ഷ്ണമായെരിയും പകലിൻ
ദീർഘമാം അകലവും
മൗനമായ് പടരും
രാത്രി തൻ ആശ്ലേഷവും.

സന്ധ്യയിൽ പടരും
പ്രകാശ വർണങ്ങളും ,
ഉദയത്തിൽ വഴിമാറാൻ
മടിക്കും - ഇരുൾ വലയങ്ങളും,
വിട പറയാൻ മടിക്കുന്നതാവാമൊരിക്കലും
പുണരാൻ കഴിയാത്ത സന്ധ്യയും പ്രഭാതവും

വെയിൽ പടരും വേനലിൽ
പൊടിയും മഴക്കണികകളിൽ
തീർക്കും , വർണക്കാഴ്ചതൻ മഴവില്ലു -
മൊരിക്കലും ചേരാത്ത രണ്ടതിരുകൾ
മായ്ക്കും സ്നേഹ പ്രപഞ്ചം

ഇരു ധ്രുവങ്ങളാം
നിനക്കുമെനിക്കുമിടയിൽ
വാചാലമാം വാക്കിന്നടുപ്പവും
മൗനത്തിൻ ദീർഘമാം അകലവും

 

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ