മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

വിട പറയാൻ വെമ്പുന്ന
കാലമേ നീയെന്നിൽ,
വിരഹം നിറച്ചു
മറയുകയോ? 

പുത്തൻ പ്രതീക്ഷ-
കളുമായി ഞാൻ നിന്നെ,
വരവേറ്റ നാളുകൾ
നീ മറന്നോ? 

നീയറിഞ്ഞില്ലേയെൻ
മാനസമായിരം,
കൂരമ്പു കൊണ്ടു
തകർന്നു പോയീ... 

കളിയും ചിരിയുമായ്
നിന്നോടു കൂടി ഞാൻ
കവിതയെഴുതി-
ക്കഴിഞ്ഞു കൂടി. 

പുലരി പൂക്കുമ്പോഴും
സന്ധ്യയെത്തുമ്പോഴും,
കവിതകളായിര-
മോർത്തു വച്ചൂ. 

ഓർമ്മകളിൽ പോലും
കരിനിഴൽ വീഴിച്ച,
വാസരമെങ്ങനെ
ഞാൻ മറക്കും? 

ഇനി നീ വരുമ്പോൾ
ഞാൻ എതിരേൽക്കുകയില്ല,
വിടപറയുമ്പോൾ
കരയുകില്ല!

എല്ലാം മറന്നു നീ
പുതുവസ്ത്രവുമിട്ടു,
പുഞ്ചിരി തൂകി
വന്നെത്തിയാലും; 

എല്ലാം മറക്കുന്ന
കാലമേ നിൻ ചിരി,
എന്നിൽ കിനാക്ക-
ളുണർത്തുകില്ല! 

എന്റെ സ്വപ്‌നങ്ങൾ
കവർന്നു മറയുന്ന...
നിന്നെ ഞാൻ
സ്നേഹിക്കയില്ലിനിമേൽ!

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ