(Rajendran Thriveni
അയ്യയ്യേ തോൽപ്പിച്ചേ
കോവിഡു ബാധയെ,
പൂട്ടൊക്കെ മാറ്റീട്ടു
സ്കൂളിൽ ഞാൻ പോയിടും!
എത്രനാളെത്രനാൾ
കൂട്ടാരെ കാണാതെ,
ടീച്ചറേ കാണാതെ
വീട്ടിലിരുന്നു ഞാൻ?
പനീയായി വന്നും,
ചുമയായി മാറീം,
ശ്വസം വിലക്കിയും,
കഷ്ടങ്ങൾ നല്കി നീ!
കോവിഡേ ഇന്നാരു
പേടിച്ചിരിപ്പില്ല;
സ്കൂളും തുറക്കുന്നു
ഉത്സവമെത്തുന്നു!
തോറ്റതു കോവിഡോ,
തോറ്റതു നമ്മളോ?
നാളെയിൽ ചിന്തിച്ചു
ഉത്തരം നല്ല്കുക!