ഒന്നിനൊന്നോടു ചേരുമ്പോൾ ഉരുത്തിരിയും സത്യവും മിഥ്യയും
ഒന്നുമില്ലായ്മയിലേക്ക് ചെന്നവസാനിക്കും യാത്രയാം.. ശൂന്യത
ലോക സത്യങ്ങളും താത്വിക ചിന്തകളും
ശൂന്യമാം ബിന്ദുവിൽ തന്നെയെത്തും.
സർവ്വചരാചരങ്ങളും ഒന്നു ചേർന്നിടും പ്രപഞ്ചം ശൂന്യമാം സത്യത്തിൽ അധിഷ്ഠിതം.
സർവ്വലോക സുഖദുഃഖ സമ്മിശ്രണം
ചിന്തിക്കെ ചിന്തിക്കെ തിരിച്ചറിഞ്ഞിടും
എല്ലാം ശൂന്യമാം ശൂന്യത
ഭ്രാന്തമാം ശൂന്യത,
ശൂന്യമാം സത്യത്തിനു മുന്നിൽ പകപ്പോടെ വിറങ്ങലിച്ച ചിന്തകൾ മാത്രമേ അന്ത്യത്തിലെത്തൂ !!!!
തീരാത്ത മോഹങ്ങൾ തേടിയ ജീവിത യാത്രയിൽ
നേടിയതൊക്കെയും നിഷ്പ്രഭമാക്കിടും
ശൂന്യത!!